തിരുവനന്തപുരം: കേരളത്തിൽ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് മത്സരം. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഇന്ത്യ- വെസ്റ്റിൻഡിസ് മത്സരമാണ് ബി.സി.സി.ഐ കേരളത്തിന് അനുവദിച്ചത്. മത്സരം എവിടെ നടത്തണമെന്ന് അന്തിമ തീരുമാനമായിട്ടില്ല.
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവയാണ് കേരളത്തിലെ രാജ്യാന്തര ക്രിക്കറ്റ് മത്സരവേദികൾ. കൊച്ചിയിൽ മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് ജി.സി.ഡി.എ ചെയർമാനുമായി ചർച്ച നടത്തും.
കാര്യവട്ടം ഗ്രീൻഫീൽഡിൽ അടുത്തിടെ ഇന്ത്യ--ന്യൂസിലൻഡ് ട്വൻറി-20 മത്സരം നടന്നതിനാൽ കൊച്ചിയിൽ മത്സരം നടത്തണമെന്ന് കെ.എ.സി.എക്കുള്ളിൽ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിൽ ജി.സി.ഡി.എ ചെയർമാനുമായുള്ള ചർച്ചയും തുടർന്ന് 24ന് നടക്കുന്ന കെ.സി.എ യോഗത്തിനും ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.
2017 നവംബറിലാണ് കേരളം അവസാനമായി രാജ്യാന്തരമത്സരത്തിന് വേദിയായത്. അന്ന് ഗ്രീൻഫീൽഡിൽ ന്യൂസിലൻഡുമായുള്ള മത്സരത്തിൽ ആറ് റൺസിന് ഇന്ത്യ ജയിച്ചു. മഴമൂലം കളി എട്ട് ഓവറായി വെട്ടിച്ചുരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.