ജാർഖണ്ഡിനെ തോൽപ്പിച്ച്​ രഞ്​ജിയിൽ കേരളത്തിന്​ വിജയതുടക്കം

തിരുവനന്തപുരം:​ ധോണിയുടെ നാട്ടുകാരായ ജാർഖണ്ഡിനെ അട്ടിമറിച്ച്​ രഞ്​ജിയിൽ കേരളത്തിന്​ വിജയതുടക്കം. തിരുവനന്തപുരം ഗ്രീൻഫീൽഡ്​ സ്​റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഒമ്പത്​ വിക്കറ്റിനായിരുന്നു കേരളത്തി​​​െൻറ വിജയം. 

33 റൺസ്​ വിജയലക്ഷ്യം കേരളം ഒരു വിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നു. ജലജ്​ സക്​​സേനയുടെ വിക്കറ്റ്​ മാത്രമാണ്​ കേരളത്തിന്​ നഷ്​ടമായത്​. സ്​കോർ: ജാർഖണ്ഡ്​–202&89, കേരളം–259&34/1

ഒന്നാം ഇന്നിങ്​സിൽ 202 റൺസെടുത്ത ജാർഖണ്ഡ്​ രണ്ടാം ഇന്നിങ്​സിൽ  89 റൺസിന്​ പുറത്തായി. മൽസരത്തിലാകെ 11 വിക്കറ്റും ഒരു അർധസെഞ്ചുറിയും നേടിയ സക്​സേനയാണ്​ കളിയിലെ കേമൻ. ആദ്യ ഇന്നിങ്​സിൽ  ആറ്​ വിക്കറ്റും രണ്ടാം ഇന്നിങ്​സിൽ അഞ്ച്​ വിക്കറ്റും സക്​സേന സ്വന്തമാക്കി.

Tags:    
News Summary - Kerala victory against Jarkhand-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.