മഡ്രിഡ്: പുതിയ കോച്ചിനു കീഴിൽ ഉൗർജം തിരിച്ചുപിടിച്ച് റയൽ മഡ്രിഡ്. കിങ്സ് കപ്പ് ആദ്യ പാദത്തിൽ മെലിലയെ റയൽ മഡ്രിഡ് 4-0ത്തിന് അവരുടെ തട്ടകത്തിൽ തോൽപിച്ചു. എൽക്ലാസികോ തോൽവിക്ക് പിന്നാലെ പുറത്താക്കപ്പെട്ട യൂലൻ ലോപറ്റ്ഗുയിക്ക് പകരക്കാരനായെത്തിയ സാൻഡിയാഗോ സൊളാരിക്ക് ഇതോടെ ആദ്യ കളിയിൽ തന്നെ വമ്പൻ ജയമായി.
ലോെപറ്റ്ഗുയിക്കു കീഴിൽ അവസരം ലഭിക്കാതിരുന്ന ബ്രസീൽ കൗമാര മാന്ത്രികൻ വിനീഷ്യസ് ജൂനിയർ ആദ്യ ഇലവനിൽതന്നെ ഇടംപിടിച്ച മത്സരത്തിൽ റയൽ മഡ്രിഡിന് സമ്പൂർണ ആധിപത്യമായിരുന്നു. സീനിയർ താരം കരീം ബെൻസേമയാണ്(28) ഗോൾ വേട്ടക്ക് തുടക്കം കുറിക്കുന്നത്. മാർകോ അെസൻസിയോ(45), അൽവാരോ ഒഡ്രിയോസോള(79), ക്രിസ്റ്റോ ഗോസാലസ്(92) എന്നിവരാണ് മഡ്രിഡിനായി ലക്ഷ്യം കണ്ടത്. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ക്ലെമൻറ് ലെങ്ലറ്റിെൻറ ഇഞ്ചുറി ടൈം(91) ഗോളിൽ കൾചറൽ ലിയോണസയെ(1-0) തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.