ഇൻഡോർ: ആദ്യ മൽസരത്തിൽ പുണൈ സൂപ്പർ ജയിെൻറനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കിങ്സ് ഇലവൻ പഞ്ചാബിന് വിജയ തുടക്കം. പൂണൈയുടെ 163 റൺസ് ആറ് പന്ത് ബാക്കി നിൽക്കെ മറികടന്നു.
നേരത്തെ ബാറ്റിങിനിറങ്ങിയ പൂണൈ ആറ് വിക്കറ്റ് നഷ്ടത്തതിലാണ് 163 റൺസെടുത്തത്. ബെൻ സ്റ്റോക്സിെൻറ അർധ സെഞ്ച്വറിയാണ് പൂണൈക്ക് ദേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മനോജ് തിവാരി 40 റൺസെടുത്തു. മഹീന്ദ്ര സിങ് ധോണി(5) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിങ്സ് ഇലവൻ ഗ്ലെൻ മാക്സ്വെല്ലിെൻറയും ഡേവിഡ് മില്ലറിെൻറയും കരുത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.