ദുബൈ: ലോകകപ്പ് സെമിയിൽ ടീം പുറത്തായെങ്കിലും ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിര ാട് കോഹ്ലിയും പേസ് ബൗളർ ജസ്പ്രീത് ബുംറയും തന്നെ ഒന്നാമത്. ഇംഗ്ലണ്ട്, ന്യൂസിലൻഡ് താരങ്ങൾ കാര്യമായ മുന്നേറ്റം നടത്തി.
ടൂർണമെൻറിെൻറ താരം കെയ്ൻ വില്യംസൺ ബാറ്റിങ് റാങ്കിൽ ഇടക്ക് മുന്നേറിയെങ്കിലും ഫൈനലിനുശേഷം പഴയ സ്ഥാനമായ ആറിലേക്കുതന്നെ മടങ്ങി.
ഫാഫ് ഡുെപ്ലസിസ് (4), ഡേവിഡ് വാർണർ (7) എന്നിവർ മുൻതൂക്കം നേടി. കോഹ്ലി (1), രോഹിത് ശർമ (2), ബാബർ അസം (3) എന്നിവരാണ് ആദ്യ മൂന്നിൽ. ബൗളിങ്ങിൽ ബുംറ (1), ട്രെൻറ് ബോൾട്ട് (2), കഗിസോ റബാദ (3) എന്നിവർ മാറ്റമില്ലാതെ തുടരുന്നു. ഒാൾറൗണ്ടിൽ ശാകിബുൽ ഹസൻ ഒന്നാം നമ്പർ നിലനിർത്തി. ആദ്യ പത്തിൽ മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.