മുംബൈ: സ്പ്രിൻറിലെ ഇതിഹാസം ഉസൈൻ ബോൾട്ടിനെ ഏതെങ്കിലും ഇന്ത്യൻ ക്രിക്കറ്റർക്ക് ഒാടിത്തോൽപിക്കാനാവുമോ? ജമൈക്കയുടെ അതിവേഗക്കാരനുമായി ഒരു ഇന്ത്യൻ ക്രിക്കറ്റർ സ്പ്രിൻറ് മത്സരത്തിനൊരുങ്ങുകയാണ്. അന്താരാഷ്ട്ര ബ്രാൻഡായ പ്യൂമയുടെ പ്രചാരണാർഥമാണ് മത്സരം. ഏത് താരമാണ് ബോൾട്ടിനെതിരെ ട്രാക്കിലിറങ്ങുകയെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും അത് ധോണിയുമായിട്ടായിരിക്കുമെന്നാണ് ട്വിറ്ററിലെ ചർച്ച. ചലഞ്ചിന് തുടക്കമിട്ടത് വിരാട് കോഹ്ലിയാണ്.
ബോൾട്ടും കോഹ്ലിയും നേരത്തേതന്നെ പ്യൂമയുടെ ബ്രാൻഡ് അംബാസഡർമാരാണ്. മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററെയും പ്യൂമ സ്പൈക്കിെൻറ അംബാസഡറായി നിയമിക്കാൻ പോകുന്നതിെൻറ മുന്നോടിയായാണ് ട്വിറ്റർ പോരിന് കോഹ്ലി തുടക്കമിടുന്നത്. വിക്കറ്റുകൾക്കിടയിലെ അതിവേഗക്കാരനായ ഇന്ത്യൻ താരത്തെ ബോൾട്ടിന് തോൽപിക്കാനാവുമോയെന്നായിരുന്നു കോഹ്ലിയുടെ ചോദ്യം.
ആരാണ് ആ താരമെന്ന് ഉൗഹിക്കാവുന്നതേയുള്ളൂവെന്നും എന്നാൽ എെൻറയത്ര വേഗക്കാരനല്ല അയാളെന്നുമായിരുന്നു ബോൾട്ടിെൻറ റീ ട്വീറ്റ്. എതായാലും ഇരുവരുടെയും സ്പ്രിൻറ് മത്സരം കാണാനായി കാത്തിരിക്കുകയാണ് കായികലോകം. ചലഞ്ച് യാഥാർഥ്യമായാൽ ഭൂമിയിലെ അതിവേഗക്കാരൻ ബോൾട്ടും ക്രീസിലെ മിന്നൽ വേഗക്കാരൻ ധോണിയും തമ്മിലുള്ള ഒാട്ടമത്സരത്തിന് സാക്ഷിയാവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.