ദുബൈ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് ഇരട്ട സെഞ്ച്വറിയടക്കം കുറിച്ച് 152 റൺ ശരാശരിയിൽ 610 റൺസ് വാരിക്കൂട്ടിയതിെൻറ മികവിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി െഎ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. പരമ്പരക്ക് മുമ്പ് ആറാമതായിരുന്ന കോഹ്ലി, ഡേവിഡ് വാർനർ, ചേതേശ്വർ പൂജാര, കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരെ മറികടന്നാണ് രണ്ടാം റാങ്കിലേക്ക് കയറിയത്.
893 പോയൻറുള്ള കോഹ്ലിക്ക് മുന്നിൽ ഇനിയുള്ളത് ആസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്ത് (938) മാത്രം. അടുത്ത മാസം തുടങ്ങുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ തകർപ്പൻ ഫോം നിലനിർത്താനായാൽ കോഹ്ലിക്ക് 45 പോയൻറ് മുന്നിലുള്ള സ്മിത്തിന് വെല്ലുവിളിയുയർത്താം. എന്നാൽ, നാല് ടെസ്റ്റ് കൂടി അവശേഷിക്കുന്ന ആഷസിൽ മികച്ച ഫോം തുടർന്നാൽ സ്മിത്തിന് പോയൻറ് വ്യത്യാസം ഇനിയും വർധിപ്പിക്കാനാവും.
ഏകദിനത്തിലും ട്വൻറി20യിലും ഒന്നാം നമ്പർ ബാറ്റ്സ്മാനാണ് കോഹ്ലി ഇപ്പോൾ. മുൻ ഒാസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ് മാത്രമാണ് മൂന്ന് ഫോർമാറ്റിലും ഒരേ സമയം ഒന്നാം റാങ്കിലെത്തിയിട്ടുള്ള ഏകതാരം. മുൻ ആസ്ട്രേലിയൻ ഒാപണർ മാത്യു ഹെയ്ഡൻ വിവിധ സമയങ്ങളിലായി ഇൗ നേട്ടം കൈവരിച്ചിട്ടുണ്ട്.
മൂന്ന് റാങ്ക് കയറി 25ൽ എത്തിയ മുരളി വിജയിയും ആറ് സ്ഥാനം കയറി 40ലെത്തിയ രോഹിത് ശർമയുമാണ് ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കിയ മറ്റു ഇന്ത്യൻ ബാറ്റ്സ്മാന്മാർ. രണ്ടാം നമ്പറിലായിരുന്ന പൂജാര നാലിലേക്കിറങ്ങി. ബൗളർമാരിൽ രവീന്ദ്ര ജദേജ രണ്ടിൽനിന്ന് മൂന്നിലേക്ക് ഇറങ്ങിയപ്പോൾ നാലാമതുണ്ടായിരുന്ന രവിചന്ദ്ര അശ്വിൻ സ്ഥാനം നിലനിർത്തി.
സന്തോഷ് ട്രോഫി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.