പുണെ: പുണെ സൂപ്പർ ജയൻറ്സിനെതിരായ മത്സരത്തിൽ കൊൽക്കത്തക്ക് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയുടെയും സ്കോറിങ് മികവിലാണ് പുണെ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 11 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നത്.
85 പന്തില്‍ 158 റണ്‍സാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഉത്തപ്പ 47 പന്തില്‍ 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സെടുത്തപ്പോള്‍ ഗംഭീര്‍ 46 പന്തില്‍ 6 ഫോറും ഒരു സിക്‌സുമടക്കം 62 റണ്‍സെടുത്തു.
പൂണെ നിരയിൽ ഒാപണർമാരായ രഹാനെ (46), ത്രിപാതി (38), നായകൻ സ്മിത്ത് (പുറത്താകാതെ 51), േധാണി (23), ക്രിസ്റ്റ്യൻ (16) എന്നിവരാണ് പുണെക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. മനോജ് തിവാരി ഒരു റൺസെടുത്ത് പുറത്തായി. കൊൽക്കത്തക്കുവേണ്ടി കുൽദീപ് യാദവ് രണ്ടു വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.