പരിശീലക സ്​ഥാനത്തേക്ക് അപേക്ഷയുമായി  കും​ബ്ലെയും 

ലണ്ടൻ: ഇന്ത്യൻ ടീം പരിശീലക സ്​ഥാനത്തേക്ക്​ നിലവിലെ കോച്ച്​ അനിൽ കുംബ്ലെയും അപേക്ഷിച്ചു. ഒരു വർഷ കാലാവധി ചാമ്പ്യൻസ്​​ ട്രോഫിയോടെ അവസാനിക്കാനിരിക്കെയാണ്​ പുതിയ കോച്ചിനായി ബി.സി.സി.​െഎയുടെ അപക്ഷേ ക്ഷണിച്ച്​ പര്യസം ചെയ്​തത്​. ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുമായുള്ള അഭിപ്രായ വ്യത്യാസം വാർത്തയായതോടെ കുംബ്ലെ തുടരില്ലെന്നായിരുന്നു റിപ്പോർട്ട്​. ഇത്​ തള്ളിയാണ്​ പരിശീലക സഥാനത്ത്​ വീണ്ടും പരിഗണിക്കാൻ അപേക്ഷ​. കുംബ്ലെ, സെവാഗ്​, ടോം ​മൂ​ഡി, റി​ച്ചാ​ർ​ഡ്​ പൈ​ബ്​​സ്, ഡോ​ഡ ​ഗ​ണേ​ഷ്, ലാ​ൽ​ച​ന്ദ്​ ര​ജ​പു​ത്​ എ​ന്നി​വ​രാണ്​ പട്ടികയിലുള്ളത്​. സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ, സൗ​ര​വ്​ ഗാം​ഗു​ലി, വി.​വി.​എ​സ്.​ ല​ക്ഷ്​​മ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ ഉ​പ​ദേ​ശ​ക സ​മി​തി അഭിമുഖം നടത്തി കോ​ച്ചി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ം.
 
Tags:    
News Summary - Kumble re-applies, India's next coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.