മുംബൈ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തി വിൻഡീസ് ക്രിക്കറ്റ ് ഇതിഹാസം ബ്രയാൻ ലാറ. ‘ഇന്ന് ലോകത്തിലെ മറ്റെല്ലാ ബാറ്റ്സ്മാൻമാരെക്കാളും ബഹുദൂര ം മുന്നിലാണ് റൺമെഷീനായ കോഹ്ലി. എന്നിരുന്നാലും സചിനാണ് തെൻറ പ്രിയപ്പെട്ട താരം.
രോഹിത് ശർമക്ക് ലോകകപ്പിൽ നാല് സെഞ്ച്വറികൾ ഉണ്ടായേക്കാം. എന്നിരുന്നാലും ട്വൻറി20, ടി10, 100 ബാൾ ക്രിക്കറ്റ് എന്നിങ്ങനെ ഏത് ഫോർമാറ്റ് ആയിക്കോെട്ട, അതിന് ഉതകുന്ന ബാറ്റിങ്ങാണ് കോഹ്ലിയുടേത്’ -ഡി.വൈ. പാട്ടീൽ സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ ലാറ പറഞ്ഞു.
ഇന്ന് ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിദേശ പിച്ചുകളിൽ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിൽ അത് സചിൻ അവർക്ക് പകർന്നു നൽകിയ പ്രചോദനവും ആത്മവിശ്വാസവും ഒന്നുകൊണ്ടു മാത്രമാണെന്നും ലാറ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.