കൊളംബോ: ലസിത് മലിംഗയുടെ മാസ്മര ബൗളിങ്ങിന് മുന്നിൽ ഹാട്രിക് പോലും മയങ്ങിവീണു. ന്യൂസിലാൻഡിനെതിരെ നടന്ന ട്വന്‍ റി20 മത്സരത്തിൽ തുടർച്ചയായ നാല് പന്തുകളിലും വിക്കറ്റ് നേടിയാണ് മലിംഗ വിസ്മയിപ്പിച്ചത്. മത്സരത്തിൽ ശ്രീലങ്ക 37 റൺസിന് വിജയിച്ചിരുന്നു.
മത്സരത്തിന്‍റെ മൂന്നാം ഓവറിലാണ് മലിംഗ കിവീസിന്‍റെ ചിറകരിഞ്ഞ വിക്കറ്റ് വേട്ട നടത്തിയത്. കോളിൻ മൺറോ, ഹാമിഷ് റുഥർഫോഡ്, കോളിൻ ഡി ഗ്രാൻഡ്ഹോം, റോസ് ടെയ്ലർ എന്നിവരാണ് തീതുപ്പുന്ന പന്തുകളെ നേരിടാനാവാതെ പവലിയനിലേക്ക് മടങ്ങിയത്.
This is how he did it. #FourIn4 #Malinga pic.twitter.com/yiqo7hx9lI
— Sunil Avula (@avulasunil) September 6, 2019
അഞ്ചാം ഓവറിൽ ടിം സെയ്ഫെർട്ടിനെയും പുറത്താക്കി മലിംഗ അഞ്ച് വിക്കറ്റ് തികച്ചു. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രമാണ് വഴങ്ങിയത്. ട്വന്‍റി20 മത്സരങ്ങളിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറുമായി 36കാരനായ മലിംഗ.
തോറ്റെങ്കിലും മൂന്ന് മത്സരങ്ങളുടെ പരമ്പര ന്യൂസിലാൻഡ് 2-1ന് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.