മന്ത്രിയെ കുരങ്ങിനോട് ഉപമിച്ച മലിംഗയെ  ഒരു വർഷത്തേക്ക് വിലക്കി

കൊളംബോ: ശ്രീലങ്കൻ കായികമന്ത്രിയെ കുരങ്ങിനോട് ഉപമിച്ച പേസ്ബൗളർ ലസിത് മലിംഗയെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തേക്ക് വിലക്കി.  ആറുമാസത്തെ മത്സരങ്ങളുടെ 50 ശതമാനം ഫീസ് പിഴയൊടുക്കിയാൽ ഒരു വർഷത്തെ വിലക്ക് ആറുമാസമായി കുറക്കാം.

ചാമ്പ്യൻസ് ട്രോഫിയിൽ സെമി കാണാതെ ശ്രീലങ്ക പുറത്താവുന്നതോടെയാണ് കായികമന്ത്രി ദയസിരി ജയശേഖരയും മലിംഗയും ഉടക്കുന്നത്. ക്യാച്ചുകൾ കൈവിട്ടതടക്കം പരാമർശിച്ച്  ടീം അംഗങ്ങളെ പരിഹസിച്ചുള്ള മന്ത്രിയുടെ അഭിപ്രായ പ്രകടനങ്ങൾക്കെതിരെ മലിംഗ രംഗത്തെത്തുകയായിരുന്നു. എങ്ങനെ കളിക്കണമെന്ന് താരങ്ങൾക്ക് അറിയാമെന്നും തത്തയുടെ കൂട്ടിൽ കുരങ്ങൻ ഇരിക്കുന്നത് പോലെയാണ് ജയശേഖര മന്ത്രി സ്ഥാനത്തിരിക്കുന്നതെന്നും മലിംഗ തിരിച്ചടിക്കുകയായിരുന്നു. ലങ്കൻ പേസറുടെ വാക്കുകൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നതോടെയാണ് ക്രിക്കറ്റ് ബോർഡ് നടപടിക്ക് മുതിർന്നത്.

അതേസമയം വെള്ളിയാഴ്ച തുടങ്ങുന്ന സിംബാബ്‌വെക്കെതിരായ പരമ്പരയിൽ മലിംഗക്ക് കളിക്കാമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് സിംബാബ്‌വെ ലങ്കൻ പര്യടനത്തിലുള്ളത്.

Tags:    
News Summary - Lasith Malinga gets suspended 1-year ban for media remarks on sports minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.