അവസാന ഏകദിനത്തിലും തിളങ്ങി മലിംഗ ഏകദിനം മതിയാക്കി

കൊളംബോ: അവസാന ഏകദിന മത്സരത്തിലും തൻെറ ശൗര്യം പ്രകടിപ്പിച്ച് ശ്രീലങ്കൻ പേസ് ബൗളർ ലസിത് മലിംഗ ഏകദിനത്തിൽ നിന്ന ും വിരമിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 38 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

മത്സരത്തിൽ ആതിഥേയർ ബംഗ്ലാദേശിനെ 91 റൺസിന് പരാജയപ്പെടുത്തി. ശ്രീലങ്ക ഉയർത്തിയ 315 റൺസ് പിന്തുടർന്ന ബംഗ്ലാദേശ് 223 റൺസിന് പുറത്താവുകയായിരുന്നു. സഹതാരങ്ങളിൽ നിന്ന് ഗാർഡ് ഓഫ് ഓണററി സ്വീകരിച്ചാണ് മലിംഗ കളിക്കാനിറങ്ങിയത്.

മ​ലിം​ഗ​യ്​​ക്ക്​ സ​ഹ​താ​ര​ങ്ങ​ളു​ടെ ഗാ​ർ​ഡ്​ ഒാ​ഫ്​ ഹോ​ണ​ർ


ശ്രീ​ല​ങ്ക ലോ​ക​ക്രി​ക്ക​റ്റി​നു​ സ​മ്മാ​നി​ച്ച മി​ക​ച്ച പേ​സ​ർ​മാ​രി​ലൊ​രാ​ളാ​ണ് ല​സി​ത്​ മ​ലിം​ഗ .2004ൽ അരങ്ങേറ്റം കുറിച്ച മലിംഗ 226 ഏകദിനങ്ങളിൽ നിന്ന് 338 വിക്കറ്റ് നേടിയിട്ടുണ്ട്. മൂന്ന് ഏകദിന ഹാട്രിക്ക് നേടിയ ഏക കളിക്കാരനും നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഏക കളിക്കാരനുമാണ് മലിംഗ.

മു​ത്ത​യ്യ മു​ര​ളീ​ധ​ര​നും (523) ചാ​മി​ന്ദ വാ​സി​നും (399) പി​റ​കി​ൽ ഏ​ക​ദി​ന​ത്തി​ൽ ല​ങ്ക​യു​ടെ മൂ​ന്നാം വി​ക്ക​റ്റ്​​വേ​ട്ട​ക്കാ​ര​നാ​ണ്​ മ​ലിം​ഗ (335). ലോ​ക​ക​പ്പി​ൽ ഏ​ഴു ക​ളി​ക​ളി​ൽ 13 വി​ക്ക​റ്റു​മാ​യി ടീ​മി​നാ​യി കൂ​ടു​ത​ൽ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​തും മ​ലിം​ഗ​യാ​യി​രു​ന്നു. ടെ​സ്​​റ്റി​ൽ​നി​ന്ന്​ 2011ൽ​ത​ന്നെ വി​ര​മി​ച്ചി​രു​ന്നു.

ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ്​ ഏ​ക​ദി​നം വി​ടു​ന്ന​തെ​ന്ന്​ മലിംഗ നേരത്തേ പ​റ​ഞ്ഞിരുന്നു. അ​ടു​ത്ത വ​ർ​ഷം ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പാ​ണ്​ ല​ക്ഷ്യ​മെ​ന്നും വെ​റ്റ​റ​ൻ പേ​സ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Lasith Malinga Signs Off In Style As Sri Lanka Crush Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.