പാകിസ്​താൻ ജയിച്ചതിൽ ആഹ്ലാദം; അറസ്​റ്റിലായവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കി

ഭോപാൽ:​ ചാമ്പ്യൻസ്​ ട്രോഫിയിൽ പാകിസ്​താൻ ജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചെന്നാരോപിച്ച്​ മധ്യപ്രദേശിൽ അറസ്​റ്റിലായ 15 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്​ ഒഴിവാക്കി. ബുർഹാൻപുർ ജില്ലയിലെ മൊഹദ്​ ടൗണിലാണ്​ കഴിഞ്ഞ ഞായറാഴ്​ച ഇവരെ അറസ്​റ്റ്​ ചെയ്​തത്​. അറസ്​റ്റിലായവർ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയതായും പൊലീസ്​ ആരോപിച്ചിരുന്നു. 

പ്രതികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കുമെന്നും എന്നാൽ, സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിച്ചതിന്​ കേസെടുക്കുമെന്നും ബുർഹൻപുർ ജില്ല പൊലീസ്​ മേധാവി ആർ.ആർ.എസ്.​ പരിഹാർ പറഞ്ഞു. അറസ്​റ്റിലായവർ രാജ്യദ്രോഹപരമായതൊന്നും ചെയ്​തിട്ടില്ലെന്ന്​ അന്വേഷണത്തിൽ വ്യക്​തമായതായും ഇവർ മുമ്പ്​ മറ്റ്​ കേസുകളിലൊന്നും ഉൾപ്പെട്ടി​ട്ടില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. റിമാൻഡിലായ പ്രതികൾ കന്ദ്​വ ജയിലിലാണ്​. 
 

Tags:    
News Summary - Madhya Pradesh police drops sedition charges against 15 men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.