വിവരാവകാശ നിയമം ബി.സി.സി.​െഎക്കും ബാധകം -നിയമ കമീഷൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡിനെ (ബി.സി.സി.​െഎ) വിവരാവകാശ നിയമത്തി​​െൻറ പരിധിയിൽ കൊണ്ടു വരണമെന്ന്​ നിയമ കമീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തോട്​ ശിപാർശ ചെയ്​തു. സംസ്​ഥാന ക്രിക്കറ്റ്​ അസോസിയേഷനുകളെയും ഇതിൽ ഉൾപ്പെടുത്തണമെന്നും ബി.സി.സി.​െഎയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിക്കണമെന്നും ജസ്​റ്റിസ്​ ബി.എസ്​. ചൗഹാ​​െൻറ നേതൃത്വത്തിലുള്ള നിയമ കമീഷൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച്​ പഠിക്കാൻ 2016ൽ സുപ്രീം കോടതി നൽകിയ നിർദേശത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ നിയമ കമീഷൻ റി​േപ്പാർട്ട്​ തയാറാക്കിയത്​. 128 പേജുള്ള റിപ്പോർട്ട്​ കേന്ദ്ര നിയമ​മന്ത്രി രവിശങ്കർ ​പ്രസാദിന്​ കൈമാറി. 

ബി.സി.സി.​െഎ​യെ വിവരാവകാശത്തി​​െൻറ പരിധിയിൽനിന്ന്​ ഒഴിവാക്കുന്നത്​ തെറ്റിദ്ധാരണക്ക്​ ഇടയാക്കുമെന്ന്​ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും ജനകീയമായ കളിയാണ്​ ക്രിക്കറ്റ്​. ഇതിൽ അഴിമതി നടക്കുന്നുണ്ടെന്ന്​ ജനങ്ങൾക്ക്​ തെറ്റിദ്ധാരണ ഉണ്ടായാൽ ക്രിക്കറ്റി​​െൻറ വിശ്വാസ്യതയെ ബാധിക്കും. രാജ്യത്തെ മറ്റ്​ കായിക സംഘടനകളെല്ലാം വിവരാവകാശത്തി​​െൻറ പരിധിയിലാണ്​. നിലവിൽ തമിഴ്​നാട്​ സൊസൈറ്റീസ്​ രജിസ്​ട്രേഷൻ ആക്​ടിന്​ കീഴിലെ സ്വകാര്യ സംഘടനയായാണ്​ ബി.സി.സി.​െഎ പ്രവർത്തിക്കുന്നത്​. ഇതിന്​ പകരം സ്​റ്റേറ്റ്​ വിഭാഗത്തിൽ ക്രിക്കറ്റ്​ ബോർഡിനെ ഉൾപ്പെടുത്തണം. ഇതോടെ ബി.സി.സി.​െഎയും സ്വമേധയാ വിവരാവകാശത്തി​​െൻറ പരിധിയിൽവരും.

കേന്ദ്രസഹായം ക്രിക്കറ്റ്​ ബോർഡിന്​ ലഭിക്കുന്നുണ്ട്​. ഇന്ത്യൻ ക്രിക്കറ്റ്​ ടീം എന്നാണ്​ അവർ അറിയപ്പെടുന്നത്​. അവർ പ്രതിനിധാനം ചെയ്യുന്നത്​ രാജ്യത്തെയാണ്​. അർജുന അവാർഡ്​ ഉൾപ്പെടെയുള്ളവ ക്രിക്കറ്റ്​ താരങ്ങൾക്കും നൽകുന്നുണ്ട്​. ഇന്ത്യയുടെ ഒൗദ്യോഗിക ടീമായാണ്​ ക്രിക്കറ്റ്​ ടീമിനെ രാജ്യാന്തര ക്രിക്കറ്റ്​ ബോർഡ്​ പരിഗണിക്കുന്നത്​. ബി.സി.സി.​െഎക്ക്​ കോടിക്കണക്കിന്​ രൂപ നികുതിയിളവ്​ നൽകിയിട്ടുണ്ട്​. 1997 മുതൽ 2007 വരെയുള്ള 10 വർഷ കാലയളവിൽ 2100 കോടിയുടെ നികുതിയിളവ്​ നൽകിയിട്ടുണ്ട്​. അതിനാൽ, ബി.സി.സി.​െഎയെ രാജ്യത്തി​​െൻറ നിയമവലയത്തിനുള്ളിൽ കൊണ്ടു വരണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

കാത്തിരുന്ന്​ കാണാം -ബി.സി.സി.​െഎ
ന്യൂഡൽഹി: ഇത്​ ശിപാർശ മാത്രമാണെന്നും ബാക്കിയെല്ലാം കാത്തിരുന്ന്​ കാണാമെന്നും ബി.സി.സി.​െഎ. ഇക്കാര്യത്തിൽ സർക്കാർ നിലപാടിനായി തങ്ങൾ കാത്തിരിക്കുകയാണ്​. തങ്ങൾക്ക്​ ആശങ്കയില്ല. ബി.സി.സി.​െഎ സർക്കാർ സഹായം വാങ്ങിക്കാറില്ല. ഇന്ന്​ തങ്ങളെ വിവരാവകാശ പരിധിയിൽ കൊണ്ടുവരണമെന്ന്​ പറയുന്നവർ നാളെ ഒളിമ്പിക്​സ്​ അസോസിയേഷ​​െൻറ കീഴിൽ കൊണ്ടുവരണമെന്ന്​ പറയും. ദേശീയ ഫെഡറേഷനുകൾ സർക്കാർ സഹായം വാങ്ങിക്കുന്നവരാണ്​. ക്രിക്കറ്റ്​ ബോർഡ്​ അങ്ങനെയല്ല. ബി.സി.സി.​െഎയുടെ തലപ്പത്തിരുന്ന പലരും ഇപ്പോഴും ലോക്​സഭയിലും രാജ്യസഭയിലുമുണ്ട്​. നിയമ കമീഷൻ ശിപാർശയിൽ അവരുടെ നിലപാട്​ അറിയാൻ കാത്തിരിക്കുകയാണെന്നും ബി.സി.സി.​െഎ വക്​താവ്​ പറഞ്ഞു. 
 


 

Tags:    
News Summary - Make BCCI an Answerable Public Body, Bring it Under RTI Ambit: Law Commission to Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.