വിവരാവകാശ നിയമം ബി.സി.സി.െഎക്കും ബാധകം -നിയമ കമീഷൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബി.സി.സി.െഎ) വിവരാവകാശ നിയമത്തിെൻറ പരിധിയിൽ കൊണ്ടു വരണമെന്ന് നിയമ കമീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തോട് ശിപാർശ ചെയ്തു. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും ഇതിൽ ഉൾപ്പെടുത്തണമെന്നും ബി.സി.സി.െഎയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിക്കണമെന്നും ജസ്റ്റിസ് ബി.എസ്. ചൗഹാെൻറ നേതൃത്വത്തിലുള്ള നിയമ കമീഷൻ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ 2016ൽ സുപ്രീം കോടതി നൽകിയ നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നിയമ കമീഷൻ റിേപ്പാർട്ട് തയാറാക്കിയത്. 128 പേജുള്ള റിപ്പോർട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന് കൈമാറി.
ബി.സി.സി.െഎയെ വിവരാവകാശത്തിെൻറ പരിധിയിൽനിന്ന് ഒഴിവാക്കുന്നത് തെറ്റിദ്ധാരണക്ക് ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും ജനകീയമായ കളിയാണ് ക്രിക്കറ്റ്. ഇതിൽ അഴിമതി നടക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടായാൽ ക്രിക്കറ്റിെൻറ വിശ്വാസ്യതയെ ബാധിക്കും. രാജ്യത്തെ മറ്റ് കായിക സംഘടനകളെല്ലാം വിവരാവകാശത്തിെൻറ പരിധിയിലാണ്. നിലവിൽ തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ടിന് കീഴിലെ സ്വകാര്യ സംഘടനയായാണ് ബി.സി.സി.െഎ പ്രവർത്തിക്കുന്നത്. ഇതിന് പകരം സ്റ്റേറ്റ് വിഭാഗത്തിൽ ക്രിക്കറ്റ് ബോർഡിനെ ഉൾപ്പെടുത്തണം. ഇതോടെ ബി.സി.സി.െഎയും സ്വമേധയാ വിവരാവകാശത്തിെൻറ പരിധിയിൽവരും.
കേന്ദ്രസഹായം ക്രിക്കറ്റ് ബോർഡിന് ലഭിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നാണ് അവർ അറിയപ്പെടുന്നത്. അവർ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തെയാണ്. അർജുന അവാർഡ് ഉൾപ്പെടെയുള്ളവ ക്രിക്കറ്റ് താരങ്ങൾക്കും നൽകുന്നുണ്ട്. ഇന്ത്യയുടെ ഒൗദ്യോഗിക ടീമായാണ് ക്രിക്കറ്റ് ടീമിനെ രാജ്യാന്തര ക്രിക്കറ്റ് ബോർഡ് പരിഗണിക്കുന്നത്. ബി.സി.സി.െഎക്ക് കോടിക്കണക്കിന് രൂപ നികുതിയിളവ് നൽകിയിട്ടുണ്ട്. 1997 മുതൽ 2007 വരെയുള്ള 10 വർഷ കാലയളവിൽ 2100 കോടിയുടെ നികുതിയിളവ് നൽകിയിട്ടുണ്ട്. അതിനാൽ, ബി.സി.സി.െഎയെ രാജ്യത്തിെൻറ നിയമവലയത്തിനുള്ളിൽ കൊണ്ടു വരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാത്തിരുന്ന് കാണാം -ബി.സി.സി.െഎ
ന്യൂഡൽഹി: ഇത് ശിപാർശ മാത്രമാണെന്നും ബാക്കിയെല്ലാം കാത്തിരുന്ന് കാണാമെന്നും ബി.സി.സി.െഎ. ഇക്കാര്യത്തിൽ സർക്കാർ നിലപാടിനായി തങ്ങൾ കാത്തിരിക്കുകയാണ്. തങ്ങൾക്ക് ആശങ്കയില്ല. ബി.സി.സി.െഎ സർക്കാർ സഹായം വാങ്ങിക്കാറില്ല. ഇന്ന് തങ്ങളെ വിവരാവകാശ പരിധിയിൽ കൊണ്ടുവരണമെന്ന് പറയുന്നവർ നാളെ ഒളിമ്പിക്സ് അസോസിയേഷെൻറ കീഴിൽ കൊണ്ടുവരണമെന്ന് പറയും. ദേശീയ ഫെഡറേഷനുകൾ സർക്കാർ സഹായം വാങ്ങിക്കുന്നവരാണ്. ക്രിക്കറ്റ് ബോർഡ് അങ്ങനെയല്ല. ബി.സി.സി.െഎയുടെ തലപ്പത്തിരുന്ന പലരും ഇപ്പോഴും ലോക്സഭയിലും രാജ്യസഭയിലുമുണ്ട്. നിയമ കമീഷൻ ശിപാർശയിൽ അവരുടെ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും ബി.സി.സി.െഎ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.