ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ താരലേലം വിലക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജി നൽകിയ ആൾക ്ക് കോടതി 25,000 രൂപ പിഴയിട്ടു. ഇത് പൊതുതാൽപര്യം മുൻനിർത്തിയുള്ള ഹരജി അല്ലെന്നും പ്രശസ്തിക്കായുള്ള ഹരജിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈകോടതി പിഴ വിധിച്ചത്.
കളിക്കാരെ തെരഞ്ഞെടുക്കാൻ ടീമുകൾ നടത്തുന്ന ലേലം മനുഷ്യക്കടത്തിന് സമാനമാണെന്ന് കാണിച്ച് സുധീർ ശർമ എന്നയാളാണ് ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. അഴിമതിയും സ്വജനപക്ഷപാതവും മനുഷ്യക്കടത്തും പ്രോത്സാഹിപ്പിക്കുന്നതാണ് ഇത്തരത്തിൽ പരസ്യമായുള്ള ലേലമെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
എന്നാൽ, ഹരജി തള്ളിയ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവർ ഇത് പൊതു താൽപര്യം മുൻനിർത്തിയുള്ള ഹരജി അല്ലെന്നും പ്രശസ്തിക്കായുള്ള ഹരജിയാണെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് 25,000 രൂപ പിഴയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.