മൊഹാലി: ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിൽ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ സാന്നിധ്യം ഒഴിവാക്കാനാവാത്തതാണെന്ന് മുൻ ഇന്ത്യൻ താരവും കമേൻററ്ററുമായ സഞ്ജയ് മഞ്ജ്രേക്കർ. ‘‘ഇന്ത്യക്ക് ലോകകപ്പ് ജയിക്കാൻ അദ്ദേഹത്തിെൻറ ആക്രമണശൈലി നിർണ ായകമാണ്. ടീമിൽ അദ്ദേഹത്തിെൻറ സാന്നിധ്യം ചോദ്യം ചെയ്യാനാവില്ല. എളുപ്പം പുറത്താക്കാനാവാത്ത ബാറ്റ്സ്മാനാണ്. വിക്കറ്റിനു പിന്നിലെ മിടുക്കിലും സംശയമില്ല. സാഹചര്യമനുസരിച്ച് അദ്ദേഹത്തിെൻറ ബാറ്റിങ് പൊസിഷൻ മാറ്റണം. യാദവ്, ചാഹൽ എന്നീ സ്പിന്നർമാരുടെ വളർച്ചയിൽ ധോണി വഹിച്ച പങ്ക് വലുതാണ്. ലോകകപ്പിൽ ധോണിയുടെ അചഞ്ചലത ഇന്ത്യക്ക് ആവശ്യമാണ്’’ -മഞ്ജ്രേക്കർ വാചാലനായി.
മധ്യനിര ദുർബലം
‘‘ലോകകപ്പിൽ ഏറ്റവും മികച്ച ടീം ഇന്ത്യയാണ്. അതിനർഥം, ജേതാക്കളാവുമെന്നല്ല. ടീമിെൻറ മധ്യനിര ദുർബലമാണ്. ഗൗതം ഗംഭീർ, യുവരാജ് സിങ്, സുരേഷ് റെയ്ന എന്നിവരുടെ നിരയിലേക്ക് ഇപ്പോഴത്തെ മധ്യനിര എത്തുന്നില്ല. ഇൗയൊരു ദൗർബല്യത്തോടെയാണ് നമ്മൾ ലോകകപ്പിന് പോകുന്നത്.’’
‘‘ഭുവിയെക്കാൾ കേമൻ ഷമി’’
ബുംറ കഴിഞ്ഞാൽ പേസർമാരിൽ ആരെയാണ് തിരഞ്ഞെടുക്കുകയെന്ന ചോദ്യത്തിന് മഞ്ജ്രേക്കറിന് അധികം ആലോചിക്കേണ്ടിവന്നില്ല. ‘‘ഇപ്പോഴത്തെ നിലയിൽ എെൻറ വോട്ട് ഷമിക്കാണ്. 2011ലെതിനെക്കാൾ മികച്ച ബൗളിങ് നിരയാണ് നമുക്കിപ്പോഴുള്ളത്. ധോണി ബൗളർമാരെ ഉപയോഗിച്ച രീതി പ്രശംസനീയമാണ്. ഇതാദ്യമായാണ് ബാറ്റ്മാന്മാരെക്കാൾ മികച്ച ബൗളിങ് നിരയുമായി ഇന്ത്യ ഒരു ചാമ്പ്യൻഷിപ്പിന് പോകുന്നത്’’ -അദ്ദേഹം പറഞ്ഞു. മഞ്ജ്രേക്കറുടെ ലോകകപ്പ് ടീം: ധവാൻ, രോഹിത്, കോഹ്ലി, വിജയ് ശങ്കർ, ജാദവ്, ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ്, ഷമി, ചാഹൽ, ബുംറ, ഭുവനേശ്വർ, പന്ത്, ജദേജ, രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.