മെൽബൺ: മാനസികാരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആസ്ട്രേലിയയുടെ സ്റ്റാർ ഓൾറൗ ണ്ടർ ഗ്ലെൻ മാക്സ്വെൽ ക്രിക്കറ്റിൽനിന്ന് താൽക്കാലിക അവധിയെടുക്കുന്നു. മാനസികമായി ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി ടീം സപ്പോർട്ടിങ് സ്റ്റാഫിനോട് തുറന്നുപറഞ്ഞതിനെത്തുടർന്നാണ് താരത്തിന് കുറച്ചുനാളത്തേക്ക് കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയയും സ്റ്റേറ്റ് ടീമായ വിക്ടോറിയയും അവസരം നൽകിയത്.
മാക്സ്വെല്ലിന് പകരം ഡി.ആർ.സി. ഷോർട്ടിനെ ട്വൻറി20 ടീമിൽ ഉൾപ്പെടുത്തി. ശ്രീലങ്കക്കെതിരായ ആദ്യ ട്വൻറി20 മത്സരത്തിൽ 28 പന്തിൽ 62 റൺസുമായി വെടിക്കെട്ടുപ്രകടനം നടത്തിയതിന് പിന്നാലെയാണ് ടീമിൽനിന്ന് മാക്സ്വെൽ പിൻവാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.