മെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിെൻറ മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും ഭാര്യ കെയ്ലിയും ഏഴ് വർഷത്തിന ുശേഷം വേർപിരിയുന്നു. 2012 മെയ്യിൽ വിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞുണ്ട്. ‘‘കുറച്ച് കാലത്തെ ജീവിതത്തിന് ശേഷം ദ മ്പതികൾ എന്ന നിലയിൽ പിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനം സൗഹാർദപൂർവം ഞങ്ങളെടുത്തു. ഞങ്ങൾ പരസ്പരം ബഹുമാനിക ്കുന്നു. മകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കും’’ കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കി.
40 മില്ല്യൻ യു.എസ് ഡോളർ (192 കോടി രൂപ) നഷ്ടപരിഹാര തുകയായി നിശ്ചയിച്ചതായി ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി ഇപ്പോഴാണ് വേർപിരിയുന്നതെങ്കിലും അഞ്ച് മാസം മുമ്പ് തന്നെ വീട്ടിൽനിന്ന് ക്ലാർക്ക് താമസം മാറിയതായും ഭാര്യ കെയ്ലിയും മകൾ കെൽസി ലീയും വീട്ടിൽ താമസിക്കുന്നതായും സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്നും എട്ട് മില്ല്യൻ യു.എസ് ഡോളർ വിലമതിക്കുന്ന വീട് ഇവർക്ക് തന്നെയായിരിക്കും.
2015ൽ ആസ്ട്രേലിയ ലോകകപ്പ് നേടിയപ്പോൾ ടീം ക്യാപ്റ്റൻ ക്ലാർക്കായിരുന്നു. 115 ടെസ്റ്റ് മത്സരങ്ങളും 245 ഏകദിനങ്ങളും 34 20-ട്വൻറിയും കളിച്ച ക്ലാർക്ക് 2015ലാണ് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.