ന്യൂഡൽഹി: ക്രിക്കറ്റിലെ ‘ലേഡി സചിൻ’ മിതാലി രാജിന് മറ്റൊരു റെക്കോഡ് കൂടി സ്വന്തം. കരിയറിലെ 192ാം ഏകദിനത്തിനിറങ്ങിയ മിതാലി വനിത ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന താരമെന്ന ബഹുമതിക്കുടമയായി. വെള്ളിയാഴ്ച നാഗ്പുരിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു റെക്കോഡ് തിരുത്തൽ. ഇംഗ്ലണ്ടിെൻറ ഷാർലറ്റ് എഡ്വേർഡ്സിെൻറ (191) നേട്ടമാണ് മിതാലി മറികടന്നത്. 167 ഏകദിനം കളിച്ച ജുലാൻ ഗോസ്വാമിയാണ് പട്ടികയിൽ മൂന്നാമത്.
കൂടുതൽ മത്സരങ്ങളിൽ ടീമിനെ നയിച്ച താരമെന്ന ബഹുമതിയും മിതാലിക്ക് കൈയെത്തും അകലെയാണിപ്പോൾ. മിതാലി 115 ഏകദിനത്തിൽ ക്യാപ്റ്റനായപ്പോൾ, 117 മത്സരം നയിച്ച എഡ്വേർഡ്സാണ് ഒന്നാമത്. കൂടുതൽ റൺസ് (6295), ശരാശരി (50.35), സെഞ്ച്വറി (6), അർധ സെഞ്ച്വറി (49) എന്നിവയിലും റെക്കോഡ് മിതാലിയുടെ പേരിലാണ്.
ഇന്ത്യക്ക് ജയം
മിതാലി റെക്കോഡ് കുറിച്ച മത്സരത്തിൽ ഇന്ത്യ ഒരു വിക്കറ്റിന് ജയിച്ചു. എന്നാൽ, പൂജ്യം റൺസിന് മടങ്ങാനായിരുന്നു മിതാലിയുടെ വിധി. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 207 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്മൃതി മന്ദാനയാണ് (86) വിജയം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.