മുൽട്ടാൻ: അമ്മയുടെ നാടായ പാക് അധീന കശ്മീർ സന്ദർശിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് ഇംഗ്ലണ്ടിെൻറ സ്റ്റാർ ഓൾറൗണ്ടർ മുഈൻ അലി. പാക്കിസ്താൻ പ്രീമിയർ ലീഗിൽ മുൽട്ടാൻ സുൽത്താൻസിനു വേണ്ടി കളിക്കാനെത്തിയ മുഈൻ മാധ്യമപ്രവർത്തകർക്ക് മുന്നിലാണ് മനസ്സുതുറന്നത്.
അമ്മയുടെയും മുത്തച്ഛൻറയും നാടായ പാക്കിസ്താനിൽ 15 വർഷം മുമ്പുവരെ നിത്യസന്ദർശകനായിരുന്നു ഞാൻ. അമ്മയുടെ നാട് കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും അതിനായി കാത്തിരിക്കുകയാണെന്നും മുഈൻ കൂട്ടിച്ചേർത്തു.
പി.എസ്.എൽ തുടങ്ങിയ ശേഷം ആദ്യമായാണ് മത്സരങ്ങൾ പാക്കിസ്താനിൽ തന്നെ നടക്കുന്നത്. കറാച്ചി, ലാഹോർ, മുൽട്ടാൻ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ലീഗ് 32 ദിവസം നീണ്ടുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.