ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സജീവമായ വ്യക്തികെളല്ലാം ട്രോളൻമാരുടെ ആക്രമണത്തെ കരുതിയിരിക്കണമെന്ന് ഒാർമിപ്പിക്കുന്നതാണ് സമീപകാലത്ത് ഉണ്ടായ സംഭവങ്ങൾ. ഇതിലെ ഏറ്റവും അവസാനത്തേതാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരായ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണം.
മകനുമൊത്ത് ചെസ് കളിക്കുന്ന ചിത്രമാണ് കൈഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത്. ഇതിനെ പിന്നാലെ ചെസ് കളിക്കുന്നത് ഹറാമാണെന്ന് പറഞ്ഞ് കൊണ്ടാണ് കൈഫിനെതിരെ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്. മുമ്പ് ഇർഫാൻ പത്താൻ ഭാര്യയുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൈഫിനെതിരെയും ട്രോളൻമാർ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.