പല്ലേകലെ: തോൽവി ഉറപ്പിച്ച സമയത്ത് ധോണിയോെടാപ്പം കൂട്ടുകൂടി ഇന്ത്യയെ വിജയിപ്പിച്ച് താരമായതിെൻറ ആവേശത്തിലാണ് ഭുവനേശ്വർ കുമാർ. പേസ് ബൗളർ എന്ന മേൽവിലാസത്തിൽനിന്ന് ഒരിക്കൽകൂടി പുറത്തിറങ്ങിയ നിമിഷം. നിർണായകഘട്ടത്തിൽ മനോഹരമായി ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ടെസ്റ്റ് മത്സരങ്ങളിൽ തെളിയിച്ച ഭുവി ഇക്കാര്യം ഏകദിനത്തിലും കാണിച്ചുതന്നു. ഏഴിന് 131 റൺസിൽ നിൽക്കെ സമ്മർദങ്ങൾക്കു നടുവിലാണ് ഭുവി ക്രീസിലെത്തിയത്. വിക്കറ്റ് വീഴ്ചകൾക്കിടെ ബാറ്റെടുത്തപ്പോൾ എം.എസ്. ധോണിയുടെ ഉപദേശമാണ് സഹായകമായതെന്ന് ഭുവി വെളിപ്പെടുത്തുന്നു. ധോണിയുമായി 100 റൺസിെൻറ കൂട്ടുകെട്ട് പടുത്തുയർത്തിയപ്പോൾ, 53 റൺസ് പേസ് ബൗളറുടെ സംഭാവനയായിരുന്നു.
‘‘എട്ടാമനായി ക്രീസിലെത്തിയപ്പോൾ അടുത്തെത്തിയ മഹിയുടെ ഉപദേശം ടെസ്റ്റാണ് കളിക്കുന്നതെന്ന് വിചാരിക്കാനായിരുന്നു. അതേ ആയാസത്തിൽ പന്തിനെ നേരിടാൻ പറഞ്ഞു. ആവശ്യമുള്ള സമയമെടുത്ത് റൺസ് കണ്ടെത്തിയാലും പന്തുകൾ ബാക്കിയുണ്ടാവുമെന്നിരിക്കെ ഒരു സമ്മർദവും ആവശ്യമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി തന്നിരുന്നു. ധോണിക്ക് പിന്തുണ കൊടുക്കുക എന്നുമാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. ആറു വിക്കറ്റ് വീഴ്ത്തിയ അഖില ധനഞ്ജയയുടെ പന്ത് കരുതലോടെയാണ് നേരിട്ടത്. ഒാഫ് സ്പിന്നർ ബൗളറാണെങ്കിലും ലെഗ് സ്പിന്നും ഗൂഗ്ലിയും അഖില ഇടവിട്ട്് പ്രയോഗിച്ചു. ഗൂഗ്ലി ബൗളുകളാണ് ഞാൻ തെരഞ്ഞെടുത്ത്് ആക്രമിച്ചത്’’-ഭുവി പറഞ്ഞു. ഒരു സിക്സും നാലു ഫോറും സഹിതമായിരുന്നു ഭുവനേശ്വർ പുറത്താകാതെ 53 റൺസെടുത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തിരുന്നു. ഇന്ത്യ വിജയം ഉറപ്പിച്ചപ്പോൾ പന്തെടുത്ത ധനഞ്ജയനാണ് കളി തിരിച്ചുവിട്ടത്. ലോകേഷ് രാഹുൽ (4), കേദാർ ജാദവ് (1), ക്യാപ്റ്റൻ വിരാട് കോഹ്ലി (4), ഹാർദിക് പാണ്ഡ്യ (0), അക്ഷർ പേട്ടൽ (6) എന്നിവരെ പുറത്താക്കി. എട്ടാം വിക്കറ്റിൽ ഒരുമിച്ച ധോണി-ഭുവി സഖ്യം കരുതലോടെ കളിച്ചതോടെ ലങ്കക്ക് മത്സരം കൈവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.