പൂണെ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി തല എം.എസ് ധോണി. 37ാം വയസ്സിലും തന്നെ വെല്ലാൻ പോന്ന ഒരു വിക്കറ്റ് കീപ്പറില്ലയെന്നുള്ള സെലക്ടർമാർക്കുള്ള ധോണിയുടെ മറുപടികൂടിയായിരുന്നു ഈ ക്യാച്ച്.
ബുംറ എറിഞ്ഞ അഞ്ചാം ഓവറിലെ അഞ്ചാം പന്തിൽ ഉയർത്തിയടിക്കാൻ ശ്രമിച്ച ഹേംരാജിന്റെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് ഉയർന്നുപൊങ്ങി ഫൈൻ ലെഗിലേക്ക് പോകുകയായിരുന്നു. വിക്കറ്റിന് പുറകിൽ നിന്നും പന്തിലേക്ക് പാഞ്ഞടുത്ത് മഹി ക്യാച്ച് സ്വന്തമാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു.
MS Dhoni just took a stunning catch. This man is 37 years old. pic.twitter.com/8BEOg4O6rW
— puneet (@puneet44567) October 27, 2018
വിക്കറ്റിനു പിന്നിൽ ഇന്ന് ധോണി തകർപ്പൻ പ്രകടനം പുറത്തെടുത്തു. രണ്ടു ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായാണ് മഹി തിളങ്ങിയത്. വെസ്റ്റിൻഡീസിനും ഓസ്‌ട്രേലിയക്കും എതിരായ ടി20 പരമ്പരക്കുള്ള ടീമിൽ നിന്നും ധോണിയെ ഇന്നലെ ഒഴിവാക്കിയിരുന്നു.
14 വർഷം മുമ്പ് ഇന്ത്യൻ ടീമിൽ അരങ്ങേറിയതിനുശേഷം ആദ്യമായാണ് മഹേന്ദ്ര സിങ് ധോണി മോശം ഫോമിെൻറ പേരിൽ ടീമിൽനിന്ന് പുറത്താവുന്നത്. വിക്കറ്റിനുപിറകിൽ മിന്നുന്ന പ്രകടനം തുടരുേമ്പാഴും ബാറ്റിങ്ങിൽ മങ്ങിയ ധോണിയെ ഒഴിവാക്കിയാണ് വെസ്റ്റിൻസിനെതിരായ മൂന്നു മത്സര പരമ്പരക്കും ആസ്ട്രേലിയക്കെതിരായ മൂന്നു മത്സര പരമ്പരക്കുമുള്ള 16 അംഗ ട്വൻറി20 ടീമുകളെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.