മു​ര​ളി വി​ജ​യ്​ മ​ട​ങ്ങി​വ​രു​ന്നു

 

മും​ബൈ: ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ശേ​ഷി​ക്കു​ന്ന ര​ണ്ട്​ ടെ​സ്​​റ്റു​ക​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മു​ര​ളി വി​ജ​യ്​ തി​രി​ച്ചെ​ത്തി. പു​ണെ ടെ​സ്​​റ്റി​ൽ ഫീ​ൽ​ഡ്​ ചെ​യ്യു​ന്ന​തി​നി​ടെ തോ​ളെ​ല്ലി​ന്​ പ​രി​ക്കേ​റ്റ മു​ര​ളി​ക്ക്​ ഇ​ന്ത്യ വി​ജ​യി​ച്ച ബം​ഗ​ളൂ​രു ടെ​സ്​​റ്റി​ൽ ക​ളി​ക്കാ​നാ​യി​ല്ല. മാ​ർ​ച്ച്​ 16ന്​ ​റാ​ഞ്ചി​യി​ലാ​ണ്​ മൂ​ന്നാം ടെ​സ്​​റ്റ്​. മു​ര​ളി​ക്ക്​ പ​ക​രം ടെ​സ്​​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച്​ അ​ഭി​ന​വ്​ മു​കു​ന്ദാ​യി​രു​ന്നു ക​ള​ത്തി​ലി​റ​ങ്ങി​യ​ത്​. ര​ണ്ടി​ന്നി​ങ്​​സി​ലും മു​കു​ന്ദി​ന്​ തി​ള​ങ്ങാ​നു​മാ​യി​ല്ല. പ​രി​ക്കു കാ​ര​ണം ടീ​മി​ൽ ഇ​ടം കി​ട്ടാ​തെ ​േപാ​യ രോ​ഹി​ത്​ ശ​ർ​മ, മു​ഹ​മ്മ​ദ്​ ഷ​മി എ​ന്നി​വ​ർ ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ളി​ച്ച്​ ഫി​റ്റ്​​ന​സ്​ തെ​ളി​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തോ​ളി​ന്​ പ​രി​ക്കേ​റ്റ ഒാ​ൾ റൗ​ണ്ട​ർ ഹ​ർ​ദി​ക്​ പാ​ണ്ഡ്യ​യെ​യു​ം 16 അം​ഗ ടീ​മി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി.

Tags:    
News Summary - murali vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.