​െഎ.​സി.​സി യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ശ്രീ​നി​വാ​സ​ന്​ അ​നു​മ​തി​യി​ല്ല

ന്യൂഡൽഹി: അടുത്തയാഴ്ചയിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി) യോഗത്തിൽ ബി.സി.സി.െഎയെ പ്രതിനിധാനംചെയ്യാനുള്ള മുൻ പ്രസിഡൻറ് എൻ. ശ്രീനിവാസെൻറ നീക്കങ്ങൾക്ക് സുപ്രീംകോടതിയുടെ വിലക്ക്. ഇൗമാസം 24ന് ദുബൈയിൽ നടക്കുന്ന യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രതിനിധിയായി ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയും സി.ഇ.ഒ രാഹുൽ ജൊഹ്റിയും പെങ്കടുത്താൽ മതിയെന്ന് കോടതി നിർദേശിച്ചു. ബി.സി.സി.െഎ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ എന്നിവയെ പ്രതിനിധാനംചെയ്യാൻ യോഗ്യതയില്ലാത്തയാൾ െഎ.സി.സിയിലും പെങ്കടുക്കേണ്ടെന്ന് കോടതി നിർദേശിക്കുകയായിരുന്നു. 

അയോഗ്യനാക്കപ്പെട്ട വ്യക്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ പെങ്കടുക്കാൻ അർഹനാണോയെന്നതിൽ വ്യക്തത തേടി സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് ഉത്തരവിട്ടത്. ലോധ കമ്മിറ്റി ശിപാർശപ്രകാരം അയോഗ്യതയുള്ളയാൾ സംസ്ഥാന അസോസിയേഷൻ, ബി.സി.സി.െഎ യോഗത്തിൽ പെങ്കടുക്കാൻ അർഹനല്ലെന്ന് കോടതി ഒരാഴ്ചമുമ്പ് നിർദേശിച്ചിരുന്നു. 
Tags:    
News Summary - N. Srinivasan cannot represent BCCI in ICC meet: SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.