ബംഗളൂരു: ആദ്യ രണ്ട് ടെസ്റ്റുകളിലെ തകർപ്പൻ േപാരാട്ടത്തിന് പിന്നാലെ ഇന്ത്യയും ആസ്ട്രേലിയയും കളത്തിന് പുറത്ത് ഏറ്റുമുട്ടുന്നു. ഡി.ആർ.എസ് തീരുമാനമെടുക്കാൻ ഡ്രസിങ് റൂമിെൻറ സഹായം തേടിയ ഒാസീസ് നായകൻ സ്റ്റീവ് സ്മിത്തിനെതിരെ ബി.സി.സി.െഎ രംഗത്ത് വന്നപ്പോൾ ക്രിക്കറ്റ് ആസ്ട്രേലിയ സ്മിത്തിന് പിന്തുണ പ്രഖ്യാപിച്ചു. രണ്ടാം ടെസ്റ്റിൽ ഉമേഷ് യാദവിെൻറ പന്തിൽ എൽ.ബിയിൽ കുരുങ്ങി പുറത്തായപ്പോഴാണ് സ്മിത്ത് ഡ്രസിങ് റൂമിെൻറ സഹായം തേടിയത്. ഇത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും അമ്പയറും ഇടപെട്ട് തടയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സ്മിത്തിനെതിരെ നടപടിയെടുക്കണമെന്ന് െഎ.സി.സിയോട് ആവശ്യപ്പെട്ടതായി ബി.സി.സി.െഎ പ്രസ്താവനയിൽ അറിയിച്ചു. ഇൗ വിഷയത്തിൽ വിരാട് കോഹ്ലിയോടും ഇന്ത്യൻ താരങ്ങളോടുമൊപ്പം നിൽക്കുന്നു. കുറച്ച് സമയം ബുദ്ധിഭ്രമമുണ്ടായതിനെ തുടർന്നാണ് താൻ ഡ്രസിങ് റൂമിലേക്ക് നോക്കിയതെന്ന സ്മിത്തിെൻറ പ്രസ്താവനയെ കുറിച്ച് പരിശോധന നടത്തണം. അടുത്ത മത്സരങ്ങൾ ക്രിക്കറ്റിെൻറ സ്പിരിറ്റിന് ചേർന്ന വിധം കളിക്കുമെന്ന് പ്രത്യാശിക്കുന്നതായും ബി.സി.സി.െഎ അറിയിച്ചു.
സ്മിത്തിന് പിന്തുണ
സ്മിത്തിെൻറ പ്രവൃത്തി അന്തസ്സിന് നിരക്കാത്തതാണെന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ പ്രസ്താവനയെ തള്ളിയ ക്രിക്കറ്റ് ആസ്ട്രേലിയ സി.ഇ.ഒ ജെയിംസ് സതർലാൻഡ്, സ്മിത്തിെൻറ സത്യസന്ധതയെ ചോദ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. സ്മിത്ത് മികച്ച ക്രിക്കറ്റ് താരവും വ്യക്തിയുമാണ്. യുവതാരങ്ങൾക്ക് അദ്ദേഹം മാതൃകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.കോഹ്ലിയുടെ വാക്കുകൾ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ആസ്ട്രേലിയൻ കോച്ച് ഡാരൻ ലേമാൻ പറഞ്ഞു. അത് കോഹ്ലിയുടെ മാത്രം അഭിപ്രായമാണ്. തങ്ങൾ ഒരിക്കലും സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്തത് ചെയ്യില്ല.സ്മിത്തിെൻറ കുറ്റസമ്മതം മുഖവിലക്കെടുക്കണമെന്ന് മുൻ താരം സ്റ്റീവ് വോ അഭിപ്രായപ്പെട്ടു. അതൊരു മികച്ച മത്സരമായിരുന്നു. ഒരു സംഭവത്തിെൻറ പേരിൽ ആ മത്സരത്തിെൻറ ശോഭ കെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സ്മിത്തിെൻറ പ്രവൃത്തി ക്രിക്കറ്റ് നിയമത്തിന് എതിരാണെന്ന് മുൻ ഒാസീസ് വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു. എന്നാൽ, സ്മിത്ത് ചതിയനല്ലെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.
എെൻറ പിഴ
തെറ്റ് പറ്റിയത് തനിക്കാണെന്ന് സ്മിത്തിനൊപ്പം ക്രീസിലുണ്ടായിരുന്ന പീറ്റർ ഹാൻഡ്സ്കോംബ് ട്വിറ്ററിൽ കുറിച്ചു. ഉമേഷ് യാദവിെൻറ പന്തിൽ അമ്പയർ എൽ.ബി വിധിച്ചതോടെ സ്മിത്ത് തന്നോട് അഭിപ്രായം ചോദിച്ചു. താനാണ് സ്മിത്തിനോട് ബോക്സിലേക്ക് നോക്കാൻ പറഞ്ഞത്. ഡി.ആർ.എസിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ഹാൻഡ്സ്കോംബ് ട്വീറ്റ് ചെയ്തു.
സ്മിത്തിനെതിരെ ഇന്ത്യ
സ്മിത്തിെൻറ പ്രവൃത്തി കണ്ടപ്പോൾ ജൂനിയർ ക്രിക്കറ്റ് കാലത്തെ കുറിച്ച് ഒാർമവന്നതായി അശ്വിൻ പറഞ്ഞു. സ്മിത്തിനെ ബഹുമാനിക്കുന്നയാളാണ് താൻ. അദ്ദേഹത്തിൽ നിന്നുണ്ടായ പ്രവൃത്തി തന്നെ അദ്ഭുതപ്പെടുത്തിയതായും അശ്വിൻ പറഞ്ഞു. ആസ്ട്രേലിയൻ താരങ്ങൾ ഗ്രൗണ്ടിൽ പലതവണ ഇന്ത്യൻ താരങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതായി ഒാപണർ ചേതേശ്വർ പൂജാര പറഞ്ഞു. തങ്ങൾ അതിന് മികച്ച മറുപടി നൽകിയതായും പൂജാര പറഞ്ഞു.സ്മിത്തിനെതിരെ നടപടി വേണമെന്ന് സുനിൽ ഗവാസ്കർ ആവശ്യപ്പെട്ടു. കളിയുടെ സ്പിരിറ്റിന് ചേർന്ന പ്രവൃത്തിയല്ല സ്മിത്തിേൻറത്. മുമ്പ് സ്മിത്ത് ഇങ്ങനെ ചെയ്തതായി കണ്ടിട്ടില്ലെന്നും ഗവാസ്കർ പറഞ്ഞു. സ്മിത്തിനെതിരെ നിയമാനുസൃത നടപടി വേണമെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. വിലക്കേണ്ട അവസ്ഥയുണ്ടായാൽ അത് ചെയ്യണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു. സ്മിത്തിെൻറ പ്രവൃത്തി തന്നെ നിരാശപ്പെടുത്തിയതായി വി.വി.എസ്. ലക്ഷ്മൺ പറഞ്ഞു. ക്രിക്കറ്റിന് ചേരാത്ത പ്രവൃത്തിയാണിെതന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.