മുംബൈ: സുപ്രീംകോടതി നിയമിച്ച ബി.സി.സി.ഐ ഇടക്കാല സമിതി സ്ഥാനമേറ്റ് ആദ്യ യോഗം ചേര്‍ന്നു. മുംബൈയിലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആസ്ഥാനത്തായിരുന്നു പ്രസിഡന്‍റ് വിനോദ് റായിയുടെ അധ്യക്ഷതയില്‍ സമിതി ആദ്യമായി ചേര്‍ന്നത്. മുന്‍ സി.എ.ജി കൂടിയായ വിനോദ് റായിക്കു പുറമെ, അംഗങ്ങളായ മുന്‍ ഇന്ത്യന്‍ വനിത ടീം ക്യാപ്റ്റന്‍ ഡയാന എഡുള്‍ജി, ഐ.ഡി.എഫ്.സി ബാങ്ക് എം.ഡി വിക്രം ലിമായെ എന്നിവര്‍ക്കൊപ്പം സി.ഇ.ഒ രാഹുല്‍ ജോഹ്രിയും യോഗത്തില്‍ പങ്കെടുത്തു. അതേസമയം, സമിതി അംഗമായ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ യോഗത്തിനത്തെിയില്ല. അനൗപചാരിക യോഗം മാത്രമായിരുന്നു ചേര്‍ന്നതെന്ന് റായ് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് സുപ്രീംകോടതി നാലംഗ ഇടക്കാലസമിതിയെ നിയമിച്ചത്. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുകയാണ് സമിതിയുടെ ദൗത്യം.
ക്രിക്കറ്റിലെ അഴിമതി തുടച്ചുനീക്കാന്‍ ശ്രമിക്കും –രാമചന്ദ്രഗുഹ
തിരൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതി തുടച്ചുനീക്കാന്‍ ശ്രമിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ സമിതിയംഗം രാമചന്ദ്ര ഗുഹ. തിരൂര്‍ തുഞ്ചന്‍ ഉത്സവത്തില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സമിതിയില്‍ നിയോഗിച്ചതില്‍ സന്തോഷമുണ്ട്. അഴിമതിക്കെതിരെ ശക്തമായ നടപടികളെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ വളര്‍ച്ചക്കായി ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമെന്നും എഴുത്തുകാരനും ചരിത്രകാരനുമായ ഗുഹ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധിയെ നെഹ്രുവിന്‍െറ ഫോട്ടോസ്റ്റാറ്റെന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇന്ത്യയില്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ളെന്ന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.