ജയ്പൂർ: ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ‘പിങ്ക് നഗര’മായ ജയ്പൂരിൽ വരുന്നു. 75,000 പേർക്കിരിക്കാൻ ശേഷിയുള്ള കൂറ്റൻ സ്റ്റേഡിയത്തിെൻറ നിർമാണം നാലുമാസത്തിനകം ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. നഗരത്തിെല സവായ് മാൻസിങ് സ്റ്റേഡിയം രാജ്യാന്തര പദവിയോടെ മികച്ച സൗകര്യങ്ങളുള്ളതാണ്. പുതുതായി 100 ഏക്കർ ഭൂമിയിലാണ് കൂറ്റൻ സ്റ്റേഡിയമൊരുങ്ങുക. ജയ്പൂരിൽനിന്ന് 25 കിലോമീറ്റർ മാറി ചോൻപ് ഗ്രാമത്തിൽ ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ട്.
മാസങ്ങൾക്കുമുമ്പാണ് അഹ്മദാബാദിൽ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചേർന്ന് സമർപ്പിച്ചത്. 1.10 ലക്ഷം പേരെ ഉൾക്കൊള്ളുന്നതാണ് ഈ സ്റ്റേഡിയം. തൊട്ടുപിറകെ, 1.02 ലക്ഷം സീറ്റുകളുമായി മെൽബൺ സ്റ്റേഡിയവുമുണ്ട്. ക്രിക്കറ്റിനു പുറമെ മറ്റു കായിക മത്സരങ്ങൾക്കും എം.സി.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെൽബൺ ഗ്രൗണ്ട് വേദിയാകാറുണ്ട്. 1992ലും 2015ലും ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരിന് വേദിയായത് ഇവിടെയാണ്.
ജയ്പൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റിനു പുറമെ മറ്റു വിനോദങ്ങൾക്കും സൗകര്യമുണ്ടാകും. ഇൻഡോർ മത്സരങ്ങൾ, കായിക പരിശീലന അക്കാദമികൾ, ക്ലബ് എന്നിവയും അനുബന്ധമായി സജ്ജീകരിക്കും. 4,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവുമൊരുക്കും. രഞ്ജി മത്സരങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന രണ്ട് മൈതാനങ്ങൾ അനുബന്ധമായി ഒരുക്കും. താരങ്ങൾക്ക് പരിശീലനത്തിന് 30 പ്രാക്ടീസ് നെറ്റുകൾ, 250 മാധ്യമ പ്രവർത്തകർക്ക് പെങ്കടുക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവയുമുണ്ടാകും. 45,000 പേർക്ക് ഇരിക്കാവുന്ന ഒന്നാംഘട്ടമാണ് ആദ്യം പൂർത്തീകരിക്കുക. 350 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതിക്ക് ബി.സി.സി.ഐതന്നെയാകും പ്രധാന സാമ്പത്തിക സ്രോതസ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.