വെല്ലിങ്ടൺ: പാകിസ്താൻ സൂപ്പർ ലീഗും കഴിഞ്ഞ് ന്യൂസിലൻഡിലെ വീട്ടിൽ തിരിച്ചത്തിയ മുംബൈ ഇന്ത്യൻസ് പേസ് ബൗളർ മിച്ചൽ മക്ലനഗനെ കാത്തിരുന്നത് ഭാര്യ എഴുതിവെച്ച ഒരു ചെറുകുറിപ്പായിരുന്നു. ഞായറാഴ്ച അർധരാത്രിക്കുശേഷം രാജ്യത്ത് കടക്കുന്നവർ നിർബന്ധമായും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദേശപ്രകാരമാണ് മക്ലനഗനെ ഒറ്റക്കാക്കി ഭാര്യ ജോർജിയ ഇംഗ്ലണ്ടിലെ മാതാപിതാക്കളുടെ അടുത്തേക്കു പോയത്. ഭാര്യയുടെ കുറിപ്പിനടുത്ത് പുഞ്ചിരിയോടെ നിൽക്കുന്ന ചിത്രവും താരം ട്വിറ്ററിൽ പങ്കുവെച്ചു.
‘ഏകാന്തവാസത്തിൽ നിരാശനാകുന്നതിനുമുമ്പ് ഭാര്യയോെടാപ്പം വീട്ടിൽ അകപ്പെട്ടില്ലായെന്ന് ചിന്തിക്കുക’- എന്ന് എഴുതിവെച്ചാണ് ഭാര്യ മുങ്ങിയത്. ഏറെ നാളത്തെ പ്രണയത്തിനുശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. പാകിസ്താനിൽ കറാച്ചി കിങ്സിനായാണ് 33കാരൻ കളിക്കുന്നത്. വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വിദേശതാരങ്ങൾക്ക് നാട്ടിലേക്ക് പോകാൻ പാകിസ്താൻ ക്രിക്കറ്റ് അനുവാദം നൽകിയതിനാൽ ഭൂരിഭാഗം താരങ്ങളും ടൂർണമെൻറ് പൂർത്തിയാക്കാൻ നിൽക്കാതെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.