ഡ്യൂനേഡിൻ: ന്യൂസിലൻഡ്-ദക്ഷിണാഫ്രിക്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റിെൻറ അവസാന ദിനം മഴെപയ്തതോടെ മത്സരം ഉേപക്ഷിച്ചു. ഉച്ചഭക്ഷണ സമയംവരെ കാത്തിരുന്നെങ്കിലും മഴ തുടർന്നതോടെ മത്സരം ഉേപക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു. നാലാം ദിനം കളിയവസാനിക്കുേമ്പാൾ ദക്ഷിണാഫ്രിക്ക 191 റൺസിെൻറ ലീഡ് കരസ്ഥമാക്കിയിരുന്നു. 2012ൽ ഡ്യൂനേഡിനിൽ അവസാനമായി ന്യൂസിലൻഡ് കളിച്ച മത്സരത്തിൽ അവസാന ദിനം 264 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. രണ്ടാം ടെസ്റ്റ് മത്സരം വ്യാഴാഴ്ച വെലിങ്ടണിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.