ഹാമിൽട്ടൺ: നാളുകൾക്കുശേഷം നായകൻ ജോ റൂട്ടിെൻറ ബാറ്റ് ഉയർന്ന സ്കോർ കണ്ടെത്തിയപ്പോൾ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ. റൂട്ടിെൻറ (226) ഇരട്ട സെഞ്ച്വറി മികവിൽ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട്, അവസാന ദിനം കിവികളെ എളുപ്പം പുറത്താക്കി വിജയത്തിനൊപ്പം പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്താമെന്നും പ്രതീക്ഷിക്കുന്നു.
കിവീസിെൻറ ഒന്നാം ഇന്നിങ്സ് സ്കോറായ 375ന് മറുപടിയായി ഇംഗ്ലണ്ട് റൂട്ടിെൻറയും െസഞ്ച്വറി നേടിയ റോറി ബേൺസിെൻറയും (101) ഒാലി പെപ്പെയുടെയും മികവിൽ 476 റൺസെടുക്കുകയായിരുന്നു.
ന്യൂസിലൻഡ് ബൗളർ വാഗ്നർ അഞ്ചു വിക്കറ്റെടുത്തു. 101 റൺസിെൻറ കടവുമായി ഇറങ്ങിയ കിവീസ് നാലാം ദിനം അവസാനിക്കുേമ്പാൾ രണ്ടു വിക്കറ്റിന് 96 റൺസെന്ന നിലയിലാണ്.
ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറിക്കാരൻ ടോം ലാതവും (18) സഹ ഓപണർ ജീത് റാവലുമാണ് (പൂജ്യം) പുറത്തായത്. 37 റൺസോടെ ക്യാപ്റ്റൻ കെയിൻ വില്യംസണും 31 റൺസുമായി റോസ് ടെയ്ലറുമാണ് ക്രീസിൽ. ആദ്യ ടെസ്റ്റ് ജയിച്ച കിവീസ് പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.