ദുൈബ: അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും പന്തു ചുരുണ്ടൽ വിവാദം. അഫ്ഗാനിസ്താനെത ിരെ ലഖ്നോവിൽ നടന്ന മൂന്നാം ഏകദിനത്തിൽ പന്തുചുരണ്ടിയ വിൻഡീസിെൻറ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിേകാളസ് പുരാനാണ് ഇക്കുറി പ്രതിക്കൂട്ടിൽ. കുറ്റം സമ്മതിച്ച പുരാനെ ഐ.സി.സി നാലു മത്സരങ്ങളിൽനിന്ന് വിലക്കി.
മൂന്നാം ഏകദിനത്തിനിടെ പുരാൻ നഖം ഉപയോഗിച്ച് പന്തിൽ ചുരണ്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പന്തിെൻറ സ്വാഭാവിക അവസ്ഥയിൽ ബോധപൂർവം വ്യതിയാനം വരുത്തിയതിനാണ് 24കാരനെതിരെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.14 ലംഘിച്ചതിന് ഐ.സി.സി നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.