മുംബൈ: ശ്രീലങ്കയിൽ വെച്ച് നടക്കുന്ന നിദാഹസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമ്മ നയിക്കും. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് 15 അംഗ യുവനിരയെ ഇന്ത്യ ലങ്കയിലേക്ക് അയക്കുന്നത്. ശിഖർ ധവാൻ ആണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യ-ശ്രീലങ്ക-ബംഗ്ലാദേശ് എന്നിവരാണ് പരമ്പരയിൽ കളിക്കുന്ന ടീമുകൾ.
ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ എന്നിവർക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, വിജയ് ശങ്കർ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്. മാർച്ച് ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും. ശ്രീലങ്കയുടെ സ്വാതന്ത്ര്യത്തിന്റെ 70-ാമത് വാർഷികത്തോടനുബന്ധിച്ചാണ് ടൂർണമെൻറ് സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യ സ്ക്വാഡ്
രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ രാഹുൽ, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക്, ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, യൂസ്വേന്ദ്ര ചഹാൽ, അക്സർ പട്ടേൽ, വിജയ് ശങ്കർ, ഷാർദുൽ ഠാക്കൂർ, ജയദേവ് ഉനാദ്കാട്ട്, മുഹമ്മദ് സിറാജ്, റിഷാബ് പന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.