ബംഗളൂരു: ആസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെതിരെ നടപടിയെടുക്കേണ്ടെന്ന് െഎ.സി.സി തീരുമാനം. രണ്ടാം ടെസ്റ്റിനിടെ ഡി.ആർ.എസ്സംവിധാനം ഉപയോഗിക്കുന്നതിന് സ്മിത്ത് ഡ്രെസിങ് റൂമിെൻറ സഹായം തേടിയെന്ന ഇന്ത്യൻ ടീമിെൻറ പരാതിയിലാണ് െഎ.സി.സിയുടെ തീരുമാനം. രണ്ടാം ടെസ്റ്റുമായി ബന്ധപ്പെട്ട് ഒരു കളിക്കാരനെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് െഎ.സി.സി പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ തീരുമാനത്തിനെതിരെ ബി.സി.സി.െഎ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ വിഷയത്തിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോലിയെ പിന്തുണച്ച് ബി.സി.സി.െഎ രംഗത്തെത്തിയിരുന്നു.
രണ്ടാം ടെസ്റ്റിനിടെ ഉമഷേ് യാദവിെൻറ പന്തിൽ ലെഗ് ബിഫോർ വിക്കറ്റായ സ്മിത്ത് ഡി.ആർ.എസ് ഉപയോഗിക്കുന്നതിനായി ഡ്രെസിങ് റൂമിെൻറ സഹായം തേടി എന്നതാണ് വിവാദത്തിന് കാരണമായ സംഭവം. പ്രശ്നത്തിൽ സ്മിത്തിനെ പിന്തുണച്ച് ക്രിക്കറ്റ് ആസ്ട്രേലിയ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.