ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഹോം മത്സരങ്ങൾക്കുള്ള വേദി മാറ്റില്ലെന്ന് ഐ.പി.എൽ ചെയര്‍മാൻ രാജിവ് ശുക്ല. ചെന്നൈയിലെ മത്സരങ്ങൾ നേരത്തേ നിശ്ചയിച്ചതു പ്രകാരം തന്നെ നടക്കും. സ്റ്റേഡിയത്തിൽ ആവശ്യത്തിനു സുരക്ഷ ഏർപ്പെടുത്തും. ഐ.പി.എല്ലിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും രാജിവ് ശുക്ല ആവശ്യപ്പെട്ടു. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയമാണ് സൂപ്പർ കിങ്സിന്‍റെഹോം മത്സരങ്ങൾക്ക് വേദിയായി തീരുമാനിച്ചിരുന്നത്.
തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തെ തുടർന്ന് 11ാം സീസണിലെ ഐ.പി.എൽ മത്സരങ്ങൾ കേരളത്തിലേക്ക് മാറ്റുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ ഹോം മത്സരങ്ങളിൽ ചിലത് കാര്യവട്ടം ഗ്രീൻഫീൽഡിൽ (സ്പോർട്സ് ഹബ്ബ്) നടക്കുമെന്നായിരുന്നു വാർത്തകൾ.
ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സി.ഐ) ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെൻറും കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.