ലണ്ടൻ: ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് പാക് ടീമംഗങ്ങൾ നടത്തിയ ഡിന്നർ പാർട്ടിയിൽ ഷുഹ ൈബ് മാലികിനൊപ്പം ഭാര്യയും ടെന്നീസ് താരവുമായ സാനിയ മിർസ മകനോടൊപ്പം പങ്കെടുത്തതിനെതിരെ ട്വിറ്ററിൽ വാഗ്വാദങ ്ങൾ തുടരുന്നു. നിർണായക മത്സരത്തിന് തലേന്ന് അർധ രാത്രി പാക്താരങ്ങൾക്കൊപ്പമുള്ള ഡിന്നർ പാർട്ടിയിൽ കുഞ്ഞുമ ായി പങ്കെടുത്തതിനെതിരെ ട്വീറ്റ് ചെയ്ത പാക് റിയാലിറ്റി ഷോ താരം വീണ മാലിക്കിന് മുഖത്തടിച്ച മറുപടിയുമായി താരം രംഗത്തെത്തി.
അർധരാത്രിയിലും കുഞ്ഞുമായി കഫേയിലിരുന്ന് ഹുക്ക വലിച്ച സാനിയക്കെതിരെയായിരുന്നു വീണയുടെ ട്വീറ്റ്. ‘‘ ഞാൻ ആ കുഞ്ഞിെൻറ കാര്യത്തിലാണ് ആശങ്കപ്പെടുന്നത്. നിങ്ങൾ കുഞ്ഞിനെ ഹുക്ക വലിക്കുന്ന സ്ഥലങ്ങളിൽ കൊണ്ടുപോകുന്നത് അപകടരമല്ലേ? എെൻറ അറിവു പ്രകാരം താരങ്ങൾ ജങ്ക് ഫുഡ് കഴിക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. അത് ഒരു അമ്മയെന്ന നിലയിലും അത്ലറ്റ് എന്ന നിലയിലും നിങ്ങൾക്കറിയില്ലേ’’ എന്നായിരുന്നു വീണ മാലികിെൻറ ചോദ്യം.
എന്നാൽ വീണക്ക് ചുട്ടമറുപടിയുമായി സാനിയ റീട്വീറ്റ് ചെയ്തു. താൻ പാകിസ്താൻ ക്രിക്കറ്റ് ടീമിെൻറ മാതാവോ ഡയറ്റീഷ്യനോ അല്ലെന്നായിരുന്നു സാനിയയുടെ മറുപടി. ‘‘വീണാ, എെൻറ കുഞ്ഞിനെ അപകടരമായ ഒരിടത്തേക്കും കൊണ്ടുപോയിട്ടില്ല. അതിൽ നിങ്ങളോ മറ്റുള്ളവരോ ആശങ്കപ്പെടേണ്ടതില്ല. ലോകത്തെ മാറ്റാരേക്കാളും എെൻറ കുഞ്ഞിനെ പരിപാലിക്കുന്ന കാര്യങ്ങൾ ബാധിക്കുന്നത് എന്നെയാണ്. രണ്ടാമത് ഞാൻ പാകിസ്താൻ ക്രിക്കറ്റ് ടീമിെൻറ ഡയറ്റീഷ്യനോ, അവരുടെ അമ്മയോ, പ്രിൻസിപ്പലോ അധ്യാപികയോ അല്ല’-സാനിയ ട്വീറ്റ് ചെയ്തു.
നേരത്തെ വീണയുടെ ട്വീറ്റിന് ‘‘അവർക്ക് എപ്പോൾ എങ്ങനെ ഉറങ്ങണം, ഉണരണം, ഭക്ഷണം കഴിക്കണം എന്നൊക്കെ അറിയാം. കൂടാതെ എെൻറ കുഞ്ഞിനെ കുറിച്ച് ആശങ്കപ്പെടുന്ന വീണ, മാഗസിൻ കവറായി അച്ചടിച്ചുവന്ന സ്വന്തം നഗ്ന ചിത്രം നിങ്ങളുംടെ മക്കൾ കാണുന്നത് അപകടകരമല്ലേ? എെൻറ കുഞ്ഞിനെ കുറിച്ച് ആശങ്കപ്പെട്ടതിന് നന്ദി’’- എന്ന് മറുപടി നൽകുകയും പിന്നീട് ഇത് ഡിലീറ്റ് ചെയ്യുകയുമായിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ഡിന്നർ പാർട്ടിയുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സാനിയ മിർസ നേരത്തെ രംഗത്തെത്തിയിരുന്നു. കുഞ്ഞ് കൂടി ഉണ്ടായിട്ടും അനുവാദമില്ലാതെ വിഡിയോയെടുത്ത് പ്രചരിപ്പിച്ചത് സ്വകാര്യതയെ മാനിക്കാതെയാണെന്നും വിഡിയോയോ ചിത്രങ്ങളോ എടുക്കാൻ അനുവാദമില്ലായിരുന്നിട്ടും അത് ചെയ്തുവെന്നും സാനിയ ട്വീറ്റ് ചെയ്തിരുന്നു. മത്സരത്തിന് തലേദിവസം അത്താഴത്തിനാണ് ഒരുമിച്ച് കൂടിയത്. ഒരു മത്സരത്തിൽ തോറ്റാലും ആളുകൾക്ക് ഭക്ഷണം കഴിക്കേണ്ടെയെന്നും വിഡ്ഢികളുടെ കൂട്ടമാണ് ഇവരെന്നുമായിരുന്നു സാനിയയുടെ പരിഹാസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.