ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കായിക രംഗത്തെ പ്രമുഖർ ശതകോടികൾ ഒഴുക്കുേമ്പാൾ ലക്ഷം രൂപ മാത്രം സംഭാവന ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്. ധോണിക്ക് സമൂഹ മാധ്യമങ്ങളിൽ പൊങ്കാല.
ലോക്ഡൗൺ മൂലം ദുരിതത്തിലായ പുണെയിലെ 100 ദിവസവേതനക്കാരായ കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ മുകുൾ മാധവ് ഫൗണ്ടേഷൻ നടത്തിയ ധനസമാഹരണ യജ്ഞത്തിനാണ് ധോണി ധനസഹായം നടത്തിയത്. സചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയും അരക്കോടി വീതം സംഭാവന ചെയ്തതിനെ താരതമ്യം ചെയ്യുകയാണ് ട്വിറ്ററാറ്റികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.