ദർബൻ: ദക്ഷിണാഫ്രിക്കൻ ഒാൾറൗണ്ടർ ആൻഡിലെ ഫെലുക്വായോക്കെതിരെ പാക് ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. ദർബനിൽ പാ കിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടക്കായിരുന്നു നിറത്തിെൻറ പേരിൽ പാക് ക്യാപ് റ്റെൻറ സ്ലഡ്ജിങ്. ഇതിെനതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
‘‘എടാ കറുത്തവനേ, നിെൻറ അമ്മ ഇന്ന് എവിടെയാണ്? അമ്മയോട് ഇന്ന് എന്ത് പ്രാർഥിക്കാനാണ് പറഞ്ഞത്’’ എന്നായിരുന്നു സർഫറാസിെൻറ അധിക്ഷേപകരമായ പരാമർശം. പറഞ്ഞത് ഉറുദുവിലായതിനാൽ ആൻഡിലെ ഫെലുക്വായോക്ക് കാര്യം മനസ്സിലായില്ല. എന്നാൽ പറഞ്ഞത് വള്ളി പുള്ളി വിടാതെ സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത് എല്ലാവരേയും കേൾപ്പിച്ചു. ഇതോടെ സർഫറാസിനെതിരെ പ്രതിഷേധം ശക്തമായി. മത്സരത്തിെൻറ 37ാം ഒാവറിൽ ബാറ്റ് ചെയ്യവെയായിരുന്നു ഫെലുക്വായോക്കെതിരെ വിക്കറ്റ് കീപ്പർ കൂടിയായ പാക് ക്യാപ്റ്റെൻറ വംശീയ പരാമർശം.
സംഭവത്തെ കുറിച്ച് സർഫറാസ് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുമ്പിൽ വിശദീകരണം നൽകണമെന്നും മാപ്പ് പറയണമെന്നും പാക് ക്രിക്കറ്റ് താരം ഷുെഎബ് അക്തർ ട്വീറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാനെതിരെയുള്ള സർഫറാസ് അഹമ്മദിെൻറ പരാമർശം ഒരിക്കലും അംഗീകരിക്കാവില്ല. പാക് ക്യാപ്റ്റന് കുറഞ്ഞ ശിക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്നും വരാനിരിക്കുന്ന ലോകകപ്പിൽ അദ്ദേഹത്തെ ക്യാപ്റ്റനായി വേണമെന്നും അക്തർ വ്യക്തമാക്കി.
Pakistan captain Sarfraz Ahmed is at risk of a suspension after stump mics caught him over these racial comments https://t.co/BfZuHwhDOc pic.twitter.com/z4LwhSwuFR
— Telegraph Sport (@telegraph_sport) January 23, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.