ലണ്ടൻ: പാകിസ്താനെ രസിപ്പിക്കുന്നതാണ് കണക്കിലെ ഇൗ സാമ്യതകൾ. 1992ൽ ഇംറാൻഖാൻ കപ്പടിച്ചപ്പോഴത്തെ സാഹചര്യങ്ങളുമ ായി 2019ലെ സർഫറാസ് അഹമ്മദിെൻറ ടീമിന് സാമ്യതകളുണ്ടെന്ന് കവടിനിരത്തി കാത്തിരിപ്പിലാണ് സമൂഹ മാധ്യമങ്ങൾ. ഒമ്പത് ടീമുകൾ മാറ്റുരച്ച 1992ൽ എട്ടു മത്സരമാണ് ഒരു ടീമിനുണ്ടായിരുന്നത്.
ഇക്കുറി ടീം പത്തായപ്പോൾ ഒമ്പത് മത്സരങ്ങളും. റൗണ്ട് റോബിനിലെ മികച്ച നാല് ടീമുകളാണ് ഇരു ടൂർണമെൻറിലും സെമി ഫൈനൽ കളിച്ചത്. ഇംറാെൻറയും സർഫറാസിെൻറയും ടീമിെൻറ വിജയവഴിയും മഴ കളിമുടക്കിയതുമെല്ലാം സാമ്യതയുണ്ടെന്ന് കണക്കപ്പിള്ളമാർ കണ്ടെത്തുന്നു.
പിന്നെയുമുണ്ട് സമാനതകൾ. 1992ൽ ആദ്യകളിയിൽ വിൻഡീസിനെതിരെ, 10 വിക്കറ്റിന് തോൽവി. ഇക്കുറി വിൻഡീസിനോട് ഏഴു വിക്കറ്റ് തോൽവി. പഴയ ടീമിൽ ബാറ്റിങ്ങിൽ നെടുംതൂണായി ഇൻസിമാമുൽ ഹെഖങ്കിൽ ഇക്കുറി മരുമകൻ ഇമാമുൽ ഹഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.