ഹിന്ദുവായതിനാൽ കനേറിയക്ക്​ പാക്​ ടീമിൽ വിവേചനം നേരിട്ടു -അക്​തർ; വെളിപ്പെടുത്തൽ സത്യമെന്ന്​ കനേറിയ

ന്യൂഡൽഹി: ഹിന്ദു ആയതിനാൽ പാകിസ്​താൻ ക്രിക്കറ്റ്​ താരം ഡാനിഷ്​ കനേറിയയോട്​ സഹതാരങ്ങൾ ​മോശമായിട്ടാണ്​ പെരുമാറിയിരുന്നതെന്ന്​ മുൻ പാക്​ പേസ്​ ബൗളർ ശുഐബ്​ അക്​തർ. ഒരേ മേശയിൽ നിന്ന്​ ഭക്ഷണം എടുക്കാൻ പോലും ഡാനിഷിനെ ടീമംഗങ്ങൾ അനുവദിച്ചിരുന്നില്ലെന്നും അക്​തർ വെളിപ്പെടുത്തുന്നു.

‘ഗെയിം ഓൺ ഹെ’ എന്ന ക്രിക്കറ്റ്​ ഷോയിൽ ആണ്​ അക്​തർ​ വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയത്​. അനിൽ ദൽപതിന്​ ശേഷം അന്താരാഷ്​​ട്ര ക്രിക്കറ്റിൽ പാകിസ്​താനെ പ്രതിനിധീകരിച്ച ഹിന്ദു താരമാണ്​ സ്​പിന്നറായ ഡാനിഷ്​. അക്​തറിന്‍റെ വെളിപ്പെടുത്തൽ സത്യമാണെന്നായിരുന്നു ഡാനിഷിന്‍റെ പ്രതികരണം. ‘ഹിന്ദുവായതിനാൽ എന്നോട്​ സംസാരിക്കാൻ പോലും മടിച്ചിരുന്ന താരങ്ങളുടെ പേര്​ ഞാൻ ഉടൻ വെളിപ്പെടുത്തും. അന്ന്​ എനിക്ക്​ അതേക്കുറിച്ച്​ പറയാൻ പേടിയായിരുന്നു. ഇപ്പോൾ ഞാൻ അതിന്​ തയാറാണ്​’ -ഡാനിഷ്​ പറഞ്ഞു.

‘ഡാനിഷ്​ ഞങ്ങൾക്കൊപ്പം ആഹാരം കഴിക്കു​േമ്പാളോ അതേ മേശയിൽ നിന്ന്​ ഭക്ഷണം എടുക്കു​േമ്പാളോ അന്നത്തെ കാപ്​റ്റൻ നെറ്റിചുളിച്ചിരുന്നു. കാപ്​റ്റൻ എന്ന നിലയിൽ നിങ്ങളുടെ ഈ പ്രവൃത്തി നിന്ദ്യമാണെന്ന്​ ഞാൻ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഡാനിഷ്​ നമ്മുടെ വിജയത്തിനായി നിരവധി വിക്കറ്റുകൾ വീഴ്ത്തിയ കളിക്കാരനാണ്​. അയാ​ളോട്​ ഇങ്ങനെ പെരുമാറുന്നത്​ ശരിയല്ലെന്നും ഞാൻ പറഞ്ഞിരുന്നു’ -അക്​തർ​ വെളിപ്പെടുത്തുന്നു.

കനേറിയയും അക്​തറും

കളിയുടെ ജയത്തിന്‍റെ ക്രെഡിറ്റ്​ ഡാനിഷിന്​ നൽകാൻ സഹതാരങ്ങൾ തയാറായിരുന്നില്ല. 2005ൽ ഇംഗ്ലണ്ടിനെതിരായ ടെസ്​റ്റ്​ സീരീസ്​ പാകിസ്​താൻ ജയിച്ചത്​ ഡാനിഷിന്‍റെ മികവിലാണ്​. എങ്കിലും അത്​ അംഗീകാരിക്കാൻ ആരും തയാറാകാതിരുന്നതിനെയും താൻ വിമർശിച്ചിരുന്നു. പാകിസ്​താനിൽ ജനിച്ച ഒര​ു ഹിന്ദുവിന്​ ജന്മരാജ്യത്തിന്​ വേണ്ടി കളിക്കാൻ അവകാശമുണ്ട്​. പാകിസ്​താന്​ വേണ്ടി ഏറ്റവും കൂടുതൽ ടെസ്​റ്റ്​ വിക്കറ്റുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ വസിം അക്രം, വഖാർ യൂനിസ്​, ഇമ്രാൻ ഖാൻ എന്നിവർക്ക്​ പിന്നിലായി നാലാം സ്​ഥാനത്താണ്​ ഡാനിഷിന്‍റെ സഥാനം. ഇത്തരമൊരു മികച്ച കളിക്കാരനോട്​ ജാതിയുടെ പേരിൽ വേർതിരിവ്​ കാട്ടുന്നത്​ തന്നെ പലപ്പോഴും ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്നും അക്​തർ​ പറഞ്ഞു.

അതേസമയം, അക്​തറിന്‍റെ പരാമർശം ഏറെ ആവേശത്തോടെയാണ്​ സംഘ്​പരിവാർ അനുയായികൾ ഏറ്റെടുത്തത്​. ​‘ദേശീയ ക്രിക്കറ്റ്​ ടീമിൽ അംഗമെന്ന നല്ല നിലയിൽ എത്തിയ ഹിന്ദുക്കൾക്ക്​ ​േപാലും പാകിസ്​താനിൽ മോശം പെരുമാറ്റമാണ്​ നേരിടേണ്ടി വരുന്നത്​. അപ്പോൾ പാവപ്പെട്ട ഹിന്ദുക്കളുടെ അവസ്​ഥ എന്താണെന്ന്​ ആലോചിച്ച്​ നോക്കൂ. പാകിസ്​താന്‍റെ ഹി​ന്ദു വി​രോധം പുറത്തെത്തിച്ചതിന്​​ അക്​തറിന്​ നന്ദി’ -അമിത്​ കുമാർ സിന്ധി ട്വിറ്ററിൽ കുറിച്ചു.

പാക്​ ജഴ്​സിയണിഞ്ഞ രണ്ടാമത്തെ ഹിന്ദുമതവിശ്വാസിയായ കനേറിയ 61 ടെസ്​റ്റിൽനിന്ന്​ 261 വിക്കറ്റ്​ വീഴ്​ത്തിയിട്ടുണ്ട്​. 2009ലെ ഒത്തുകളി വിവാദ​ത്തെത്തുടർന്ന് കരിയർ അവസാനിച്ചു.

Tags:    
News Summary - Pakistan players mistreated Danish Kaneria for being a Hindu: Shoaib Akhtar -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.