മണ്ടത്തരം ആവർത്തിച്ച് പാകിസ്താൻ; കിവികൾക്ക്​ ടെസ്​റ്റ്​ പരമ്പര

അബൂദബി: മൂന്നാം ടെസ്​റ്റിൽ പാകിസ്​താനെ 123 റൺസിന്​ തോൽപിച്ച്​ ന്യൂസിലൻഡിന്​ പരമ്പര (2-1). 49 വർഷത്തിനു ശേഷം ഇതാദ്യ മായാണ്​ പാകി​സ്​താനെതിരെ കിവികൾ എവേ ടെസ്​റ്റ്​ പരമ്പര സ്വന്തമാക്കുന്നത്​. ആവേശകരമായ ആദ്യ ടെസ്​റ്റിൽ നാലു റൺസിന്​ ജയിച്ച കിവികൾക്കെതിരെ രണ്ടാം ടെസ്​റ്റിൽ ഇന്നിങ്​സിനും 16 റൺസിനും ജയിച്ച്​ തിരിച്ചുവന്ന പാകിസ്​താൻ, പതിവ്​ മണ്ടത്തങ്ങൾ മൂന്നാം ടെസ്​റ്റിലും ആവർത്തിക്കുകയായിരുന്നു.


1969ൽ പാകിസ്​താനിൽ നടന്ന ടെസ്​റ്റ്​ പരമ്പര 1-0ത്തിന്​ നേടിയതായിരുന്നു​ കിവികളുടെ അവസാന എവേ ജയം. സെഞ്ച്വറി നേടി നിർണായക ഇന്നിങ്​സ്​ കാഴ്​ചവെച്ച കെയ്​ൻ വില്യംസൺ മാൻ ഒാഫ്​ ദ മാച്ച്​ ആയപ്പോൾ, പാക്​ സ്​പിന്നർ യാസിർ ഷാ പരമ്പരയിലെ താരമായി. സ്​കോർ: ന്യൂസിലൻഡ്​-274/10, 353/7 (ഡിക്ല.), പാകിസ്​താൻ-348/10, 156/10.


74 റൺസി​​െൻറ ലീഡ്​ നേടിയ ശേഷമാണ്​ പാകിസ്​താ​​െൻറ അവിശ്വസനീയ തോൽവി. രണ്ടാം ഇന്നിങ്​സിൽ ബാബർ അഅ്​സം (51) അർധസെഞ്ച്വറിയുമായി പിടിച്ചുനിന്നതൊഴിച്ചാൽ മറ്റാരും തിളങ്ങിയില്ല. ഏഴു​ താരങ്ങളാണ്​ രണ്ടക്കം കാണാതെ പുറത്തായത്​.

Tags:    
News Summary - Pakistan v New Zealand, 3rd Test, Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.