ബ്രിസ്ബേൻ: ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാ നാകാതെപോയ പാകിസ്താൻ 240 റൺസിന് പുറത്തായി. 76 റൺസെടുത്ത ആസാദ് ഷഫീഖിെൻറ പോരാട്ട മാണ് പാക് ടീമിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമ്മിൻസ് മൂന്നും ജോഷ് ഹേസൽവുഡ് രണ്ടു വിക്കറ്റും നേടി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ അസ്ഹർ അലിയും സഹ ഓപണർ ഷാൻ മസൂദും ആത്മവിശ്വാസത്തോടെയാണ് ബാറ്റിങ് തുടങ്ങിയത്.
33ാം ഓവറിെൻറ അവസാന പന്തിൽ ഷാൻ മസൂദിനെ (29) കമ്മിൻസ് പുറത്താക്കുേമ്പാൾ സ്കോർ 75 റൺസിലെത്തിയിരുന്നു. ഇതോടെ തകർച്ചയും തുടങ്ങി. അസ്ഹർ അലി (39), ഹാരിസ് സുഹൈൽ (ഒന്ന്), ബാബർ അഅ്സം (ഒന്ന്), ഇഫ്തിഖാർ അഹ്മദ് (ഏഴ്) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ പാകിസ്താൻ അഞ്ചിന് 94 എന്ന നിലയിലായി. ആസാദ് ഷഫീഖ് മുഹമ്മദ് റിസ്വാനെ കൂട്ടുപിടിച്ച് സ്കോർ മുന്നോട്ടുകൊണ്ടുപോയെങ്കിലും കമ്മിൻസ് വീണ്ടും ഓസീസിെൻറ രക്ഷകനായി. 37 റൺസെടുത്ത റിസ്വാനെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ചു.
കമ്മിൻസിേൻറത് നോബാൾ ആയിരുന്നിട്ടും മൂന്നാംഅമ്പയർ വിക്കറ്റ് അനുവദിച്ചത് വിവാദമായി. വാലറ്റത്തെയും കൂട്ടുപിടിച്ച് ആസാദ് ഷഫീഖ് നടത്തിയ പോരാട്ടമാണ് പാകിസ്താന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പാകിസ്താനുവേണ്ടി 16കാരൻ പേസ് ബൗളർ നസീം ഷാ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.