കാർഡിഫ്: ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷുകാർ ഇത്തവണയെങ്കിലും ഒരു െഎ.സി.സി ട്രോഫി സ്വന്തം ഷെൽഫിെലത്തിക്കുമെന്ന സ്വപ്നം സെമിയിൽ വീണുടഞ്ഞു. ബാറ്റിങ്ങിലും ബൗളിങ്ങിലും അസാമാന്യപ്രകടനം കാഴ്ചവെച്ച്, ഏവരും എഴുതിത്തള്ളിയ പാകിസ്താൻ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തോൽപിച്ച് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിെൻറ ചരിത്രത്തിൽ ആദ്യമായി ഫൈനലിലെത്തി.
ഇംഗ്ലീഷുകാരെ 211 റൺസിന് ഒതുക്കിയ പാകിസ്താൻ ഒാപണർമാരായ അസ്ഹർ അലി (76), ഫഖ്ഹർ സമാൻ (57) എന്നിവരുടെ മികവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം പിടിച്ചെടുത്തു. മുഹമ്മദ് ഹഫീസ് (31), ബാബർ അസം (38) എന്നിവർ പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റെടുത്ത് ഇംഗ്ലണ്ടിെൻറ നെട്ടല്ലൊടിച്ച ഹസൻ അലിയാണ് കളിയിലെ കേമൻ. സ്കോർ: ഇംഗ്ലണ്ട് 211 ഒാൾഒൗട്ട്. പാകിസ്താൻ 215/2 (37.1).
നേരേത്ത ബൗളർമാരെ വിശ്വസിച്ച് ഫീൽഡിങ് െതരഞ്ഞെടുത്ത സർഫറാസ് അഹ്മദിന് തെറ്റിയിരുന്നില്ല. കേളികേട്ട ഇംഗ്ലണ്ട് നിരയെ നാട്ടുകാർക്കു മുന്നിൽ പാകിസ്താൻ വരിഞ്ഞുമുറുക്കി 49.5 ഒാവറിൽ 211 റൺസിന് പുറത്താക്കി. ഒാപണർ ജോണി ബെയർസ്റ്റോവിെൻറയും (43) ജോ റൂട്ടിെൻറയും (46) പ്രകടനങ്ങൾകൊണ്ടു മാത്രമാണ് വൻതകർച്ച ഇംഗ്ലണ്ട് ഒഴിവാക്കിയത്.
ടോസ് നേടിയ പാക് ക്യാപ്റ്റൻ സർഫറാസ് അഹ്മദ് ഇംഗ്ലീഷുകാരെ ബാറ്റിങ്ങിനയച്ചു. പേസർ മുഹമ്മദ് ആമിറിനുപകരം ടീമിലെത്തിയ റുമ്മാൻ റഇൗസ് അരങ്ങേറ്റത്തിൽതന്നെ വീര്യമുള്ള ബൗളറാണെന്ന് തെളിയിച്ചപ്പോൾ ഇംഗ്ലണ്ട് നിര റൺസെടുക്കാനാവാതെ വിയർത്തു. 13 റൺസുമായി നിൽക്കവെ അലക്സ് ഹെയിൽസിനെ പുറത്താക്കി റുമ്മാൻ റഇൗസാണ് ഇംഗ്ലണ്ട് നിരയുടെ ആണിക്കല്ല് ഇളക്കിത്തുടങ്ങിയത്. പിന്നീട്, രണ്ടാം വിക്കറ്റിൽ 46 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കിയ ബെയർസ്റ്റോയെ (43) ഹസൻ അലിയും പുറത്താക്കി. ഇതോടെ ക്രീസിലെത്തിയ ക്യാപ്റ്റൻ മോർഗൻ കരുതലോടെ കളിച്ചു. മോർഗനും റൂട്ടും േചർന്ന് 48 റൺസിെൻറ കൂട്ടുകെട്ട് ഉയർത്തി. അർധ സെഞ്ച്വറിക്കരികെ ഷാദാബ് ഖാെൻറ പന്തിൽ റൂട്ടും (46) പുറത്തായി.
പിന്നീട് മോർഗനുൾപ്പെടെ (33) ക്രീസിലെത്തിയവരെല്ലാം പാക് ബൗളർമാരുടെ ചൂടറിഞ്ഞു. ജോസ് ബട്ലർ (4), മുഇൗൻ അലി (11), ആദിൽ റാഷിദ് (7), ലിയാം പ്ലങ്കറ്റ് (9), മാർക്ക് വുഡ് (3) എന്നിവർ വന്നപോലെ പവിലിയനിലേക്ക് തിരിച്ചു. കൂറ്റനടിക്കാരാൻ ബെൻ സ്റ്റോക്സ് (33) മാത്രം അവസാനംവരെ പിടിച്ചുനിന്നെങ്കിലും 33 റൺസെടുക്കാൻ താരത്തിന് നേരിടേണ്ടിവന്നത് 64 പന്താണ്.
പാകിസ്താനുവേണ്ടി ഹസൻ അലി മൂന്നു വിക്കറ്റ് നേടിയപ്പോൾ റുമ്മാൻ റഇൗസും ജുനൈദ് ഖാനും രണ്ടു വീതവും ഷാദാബ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.