കറാച്ചി: 10 വർഷത്തിനുശേഷം സ്വന്തം മണ്ണിലേക്ക് ടെസ്റ്റ് മത്സരം തിരിച്ചെത്തിയത് പരമ്പര ജയത്തോടെ ആഘോഷിച്ച് പാകിസ്താൻ. രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയെ 263 റൺസിന് തോൽപിച്ച് പരമ്പര 1-0ത്തിന് സ്വന്തമാക്കി. അഞ്ചാം ദിനം ലങ്കയുടെ ശേഷിച്ച മൂന്നു വിക്കറ്റുകൾ തലേ ദിവസത്തെ സ്കോറായ 212 റൺസിൽ 14 മിനിറ്റിനകം എറിഞ്ഞുവീഴ്ത്തിയാണ് പാക്പട ചരിത്രജയം സ്വന്തമാക്കിയത്. സ്കോർ: പാകിസ്താൻ 191 & 555/3 ഡിക്ല, ശ്രീലങ്ക 271 & 212.
ആതിഥേയർ ഉയർത്തിയ 476 റൺസ് ലക്ഷ്യം പിന്തുടർന്ന സന്ദർശകർ 212 റൺസിന് പുറത്തായി. ടെസ്റ്റ് ചരിത്രത്തിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പേസ് ബൗളറെന്ന നേട്ടം പാകിസ്താെൻറ 16കാരൻ നസീം ഷാ (16 വയസ്സ് 311 ദിവസം) സ്വന്തമാക്കി. പാകിസ്താെൻറ തന്നെ ലെഗ് സ്പിന്നർ നസീമുൽ ഗനിയാണ് (16 വയസ്സ് 303 ദിവസം) അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളർ.
പാകിസ്താനുവേണ്ടി രണ്ടാം ഇന്നിങ്സിൽ ആദ്യ നാലു ബാറ്റ്സ്മാന്മാർ സെഞ്ച്വറി നേടി. ഷാൻ മസൂദ് (135), ആബിദ് അലി (174), അസ്ഹർ അലി (118), ബാബർ അഅ്സം (100 നോട്ടൗട്ട്) എന്നിവരാണ് െസഞ്ചൂറിയന്മാർ. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റ് മഴയെത്തുടർന്ന് സമനിലയിലായിരുന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കും (360) ആസ്ട്രേലിയക്കും (216) പിന്നിൽ പാകിസ്താൻ (80) മൂന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.