തൃശൂരിലെ സബ് കലക്ടര്‍ പദവിയില്‍ തുടങ്ങിയ ഒൗദ്യോഗിക ജീവിതം ഭരണകൂടങ്ങളെ വിറപ്പിച്ച സൂക്ഷ്മതയും കാര്‍ക്കശ്യവുമായി പേരെടുത്ത്, വിശ്രമജീവിതത്തിലേക്ക് നീങ്ങുന്നതിനിടെയാണ് വിനോദ് റായിയെ തേടി പുതിയ പദവിയത്തെുന്നത്. 1972ലെ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായാണ് ഒൗദ്യോഗിക ജീവിതത്തിന്‍െറ തുടക്കം. പിന്നെ, റായിയെ തേടിയത്തെിയത് ഭാരിച്ച പദവികളും വെല്ലുവിളികളും. എന്നാല്‍,  സത്യം മുറുകെ പിടിച്ച് പണിയെടുത്തപ്പോള്‍ എതിര്‍പ്പുകള്‍ നിറഞ്ഞ പാതകള്‍ വിനോദ് റായിക്കായി പരവതാനി വിരിച്ചു. 

ജന്മനാടായ ലഖ്നോവിലെ ചെറുപ്പകാലത്തെ കളിക്കാരന്‍ കപില്‍ദേവിന്‍െറയും സചിന്‍െറയും ആരാധകനായി മാറിയതു മാത്രമേ ക്രിക്കറ്റുമായി ബന്ധമുള്ളൂ. പക്ഷേ, നിഷ്പക്ഷനും സത്യസന്ധനുമായ ഉദ്യോഗസ്ഥനെന്ന മേല്‍വിലാസമാണ് 68ാം വയസ്സില്‍ ഇദ്ദേഹത്തെ ബി.സി.സി.ഐയുടെ തലപ്പത്തത്തെിക്കുന്നത്. തൃശൂരില്‍ സബ്കലക്ടറായി തുടങ്ങിയ വിനോദ് റായ് പിന്നെ കലക്ടറുമായി തൃശൂരുകാരുടെ രണ്ടാം ശക്തന്‍ തമ്പുരാനായി പേരെടുത്തു. പിന്നീട് ധനകാര്യ സെക്രട്ടറിവരെയായി ഉയര്‍ന്ന ശേഷം കേന്ദ്രത്തിലത്തെിയാണ് രാജ്യമറിയുന്ന ഉദ്യോഗസ്ഥനായി മാറുന്നത്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി സ്ഥാനമേറ്റതോടെ ഈ പദവിയുടെ വിലയെന്തെന്ന് രാജ്യമറിഞ്ഞു. 2ജി സ്പെക്ട്രം ഇടപാടിന്‍െറ അടിവേരുകള്‍ തേടിയപ്പോള്‍ വിനോദ്റായ് കണ്ടത്തെിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേന്ദ്രമന്ത്രിയെ ജയിലഴിക്കുള്ളിലത്തെിക്കുന്നതിലും സര്‍ക്കാറിന് വന്‍ തിരിച്ചടിയുണ്ടാക്കുന്നതിലും ഈ കണ്ടത്തെലുകളത്തെി.

ഐക്യരാഷ്ട്ര സംഘടനയുടെ ഓഡിറ്റര്‍ പാനല്‍ ചെയര്‍മാന്‍, കേന്ദ്ര ധനവകുപ്പ് ജോയന്‍റ് സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു. വിരമിച്ചശേഷമായിരുന്നു ബാങ്ക്ബോര്‍ഡ് ചെയര്‍മാനാവുന്നത്. വിജയ് മല്യക്കെതിരെ കുരുക്ക് മുറുക്കിയായിരുന്നു പുതിയ പദവയിലെ തുടക്കം. മല്യ രാജ്യം വിടുന്നതിലും സ്വത്ത് കണ്ടത്തെുന്നതിലും വരെയത്തെി കാര്യങ്ങള്‍. ഇതിനൊടുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ശുദ്ധീകരണമെന്ന പുതിയ ദൗത്യമത്തെുന്നത്. 

എന്‍േറത് നൈറ്റ് വാച്ച്മാന്‍ റോള്‍ –വിനോദ് റായ്
ന്യൂഡല്‍ഹി: തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്നത് വരെയുള്ള നൈറ്റ് വാച്ച്മാന്‍ റോളാണ് തന്‍േറതെന്ന് ബി.സി.സി.ഐ ഇടക്കാല സമിതി അധ്യക്ഷനായ വിനോദ് റായ്. ‘സുപ്രീം കോടതിയില്‍നിന്ന് അംഗീകാരം ലഭിച്ചാല്‍, അത് ഭംഗിയായി പൂര്‍ത്തിയാക്കുകയാണ് ഉത്തരവാദിത്തം. ഞാനൊരു ക്രിക്കറ്റ് ആസ്വാദകനാണ്. മികച്ച ഭരണവും വ്യവസ്ഥയും നടപ്പിലാക്കാന്‍ ചുമതലയുള്ള നൈറ്റ് വാച്ച്മാന്‍ റോളാണ് ഇത്. തെരഞ്ഞെടുക്കപ്പെടുന്ന സമിതിയിലേക്ക് സുഗമമായ അധികാരകൈമാറ്റമാണ് ഞങ്ങളുടെ ദൗത്യം. ക്രിക്കറ്റും കളിക്കാരും ആരാധകരും മികച്ച ഭരണവ്യവസ്ഥിതി അര്‍ഹിക്കുന്നു’ -പുതിയ പദവിയോട് വിനോദ് റായ് പ്രതികരിച്ചു.

Tags:    
News Summary - Panel led by former CAG Vinod Rai to run BCCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.