പെർത്ത്: ‘‘ടെസ്റ്റ് ക്രിക്കറ്റിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവെങ്കിൽ, ഇന്ന് കണ്ടതിൽ ഇ ഷ്ടപ്പെടാൻ ഏറെയുണ്ട്’’ -കമൻററി ബോക്സിൽ ഹർഷഭോഗ്ലെയിൽനിന്ന് കേട്ട വാക്കു കളിൽ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റിെൻറ രണ്ടാം ദിവസത്തെ എല്ലാമുണ്ട്. ആതിഥേയ ബൗളർമാർ നിറഞ്ഞാടിയ പിച്ചിൽ ഒരു ആർക്കിടെക്ടിെൻറ കൗശലത്തോടെ ഇന്ത്യൻ ഇന്നിങ്സിന് അടിത ്തറപാകിയ ചേതേശ്വർ പുജാര. അതിനു മുകളിൽ ക്ഷമയോടെ ഒാരോ റൺസും ചേർത്തുവെച്ച് ഇന്നി ങ്സ് പണിതുയർത്തിയ നായകൻ വിരാട് കോഹ്ലി. പിന്നാലെ ക്രീസിലെത്തി ഒരുകൂസലുമില്ല ാതെ അടിച്ചുകളിച്ച അജിൻക്യ രഹാനെ.
െടസ്റ്റ് ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരു ടെ മനസ്സിൽ സൂക്ഷിക്കാൻ സമ്മോഹനമായൊരു ദിനമായിരുന്നു പെർത്ത് ഒപ്റ്റസിലെ രണ്ടാ ം ദിവസം. കണിശതയോടെയുള്ള ഒാസീസിെൻറ ബൗളിങ്ങും തകർന്നുപോയിടത്തുനിന്ന് തിരിച്ചെത്തിയ ഇന്ത്യൻ പോരാട്ടവും ചേർന്ന് പങ്കുവെച്ചൊരു ദിവസം. ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിനെ 326ൽ പിടിച്ചുകെട്ടിയശേഷം മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം സ്റ്റംെപടുക്കുേമ്പാൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്
എന്ന നിലയിൽ. വിരാട് കോഹ്ലിയും (82), അജിൻക്യ രഹാനെയുമാണ് (51) ക്രീസിലുള്ളത്. ഒാപണർമാരായ മുരളി വിജയും (0), ലോകേഷ് രാഹുലും ഒാസീസ് പേസ് അറ്റാക്കിൽ പകച്ച് അഞ്ച് ഒാവറിനുള്ളിൽ പുറത്തായിടത്തു നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ് കണ്ടത്.
രണ്ടിന് എട്ട് എന്ന നിലയിൽ തകർന്നപ്പോൾ ക്രീസിലൊന്നിച്ച പുജാരയും കോഹ്ലിയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കളിയുടെ തിരക്കഥ മാറ്റിയത്. 103 പന്ത് നേരിട്ട് ഒരു ബൗണ്ടറിയോടെ 24 റൺസ് മാത്രമേ പുജാര നേടിയുള്ളൂവെങ്കിലും ഇന്ത്യൻ ഇന്നിങ്സിനെ നടുനിവർത്തിയത് ഇൗ ഒറ്റയാനായിരുന്നു. ഒടുവിൽ സ്കോർ 82ലെത്തിയപ്പോൾ 76 റൺസിെൻറ കൂട്ടുകെട്ട് സമ്മാനിച്ച് പുജാര മടങ്ങി. പിന്നാലെ ക്രീസിലെത്തിയ രാഹാനെ ആക്രമിച്ച് കളിക്കാനുള്ള മൂഡിലായിരുന്നു. ഇന്നിങ്സിലെ ഏക സിക്സർ ഉൾപ്പെടെ പറത്തിയാണ് രഹാനെ 103 പന്ത് നേരിട്ട് 51 റൺസെടുത്തത്.
മെല്ലെ തിന്നാൽ
മുള്ളും തിന്നാം
ആറിന് 277 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഒാസീസിെൻറ വാലറ്റം ഇക്കുറി മൂക്കുകുത്തി. ശനിയാഴ്ചത്തെ 15ാം ഒാവറിലാണ് ആദ്യ വിക്കറ്റ് വീണത്. ഏഴാമനായി പാറ്റ് കമ്മിൻസ് (19) പുറത്തായി. പിന്നെ 16 റൺസിനിടെ ഒാസീസ് കൂടാരം കയറി. ഇശാന്ത് ശർമ നാലും ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. തലേദിവസത്തെക്കാൾ പിച്ച് ഉഗ്രരൂപം പൂണ്ടതോടെ ഇന്ത്യൻ ബാറ്റിങ്ങും ദുഷ്കരമാവുമെന്നായി സൂചനകൾ തെളിഞ്ഞു.
മറുപടി ഇന്നിങ്സ് ആരംഭിച്ചതോടെ ആശങ്കകളെല്ലാം യാഥാർഥ്യമായി. മിച്ചൽ സ്റ്റാർകും ജോഷ് ഹേസൽവുഡും ചേർന്ന് മുരളി വിജയ്-രാഹുൽ കൂട്ടിനെ വരിഞ്ഞുകെട്ടി. സ്റ്റാർകിെൻറ ഫുൾസ്വിങ് ബാളിൽ വിജയ് (0) ക്ലീൻ ബൗൾഡ്.
തൊട്ടുപിന്നാലെ ഹേസൽവുഡിെൻറ യോർക്കറിൽ രാഹുലിെൻറ രണ്ട് കുറ്റികളും പിഴുതു. ഇന്ത്യ തകർച്ച മുന്നിൽ കാണവെയാണ് പുജാരയും കോഹ്ലിയും ഒന്നിച്ചത്. പിന്നെ കണ്ടത് മറ്റൊരു കളി. ബൗണ്ടറിയോടെ തുടക്കം കുറിച്ച കോഹ്ലി സ്റ്റാർകിനെയും ഹേസൽവുഡിനെയും റൺസുകളാക്കിമാറ്റി.
എന്നാൽ, പാറ്റ് കമ്മിൻസ്-നഥാൻ ലിയോൺ സ്പെൽ പിറന്നതോടെ റൺസുകൾക്ക് ക്ഷാമമായി. 10ാം ഒാവറിൽ കോഹ്ലി ബൗണ്ടറി നേടിയശേഷം, 22 ഒാവർ കഴിയേണ്ടിവന്നു അടുത്ത ബൗണ്ടറി പിറക്കാൻ. ലിയോണിെൻറ പന്തുകൾ അഡ്ലെയ്ഡിനെക്കാൾ വേഗംകൂടിയത് പുജാരയെ പറ്റിച്ചു.
കമ്മിൻസ് സ്റ്റംപ് പാകത്തിൽ പന്തുകൾ എറിഞ്ഞതോടെ കോഹ്ലിക്കും പുജാരക്കും ബാറ്റിനെ പാഡിന് പിന്നിൽ ഒളിപ്പിക്കേണ്ട അവസ്ഥയുമായി. ഇരുവരും ചേർന്നെറിഞ്ഞ 39 ഒാവറിൽ 74 റൺസ് മാത്രമാണ് വഴങ്ങിയത്. ഒരുവട്ടം റിവ്യൂവിനെ അതിജീവിച്ച പുജാര സ്റ്റാർകിെൻറ പന്തിൽ പെയ്നിന് പിടികൊടുത്ത് മടങ്ങി. പിന്നീട് ക്രീസിലെത്തിയ രഹാനെ സമചിത്തതയോടെ ബാറ്റ്വീശിയതോടെ സ്കോർബോർഡും ഉയർന്നു. ലീഡ് നേടാൻ 154 റൺസ് മതിയെങ്കിലും അപകടകരമായി മാറുന്ന പിച്ചിൽ ഇതും ദുഷ്കരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.