ബംഗളൂരൂ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റ് വിജയം. ഏഴ് പന്ത് ബാക്കി നില്‍ക്കെയാണ് എതിരാളികളുടെ സ്കോർ മുംബൈ മറികടന്നത്. 47 പന്തില്‍ 70 റണ്‍സുമായി ഇൗ സീസണില്‍ ആദ്യമായി തിളങ്ങിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്ങാണ് മുംബൈക്ക് ജയം സമ്മാനിച്ചത്.
ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 143 റണ്‍സ് എന്ന ചെറിയ ലക്ഷ്യം അനായാസം മറികടക്കാനൊരുങ്ങിയ മുംബൈയുടെ തുടക്കം ദയനീയമായിരുന്നു. പത്താം സീസണിലാദ്യമായി ഒമ്പത് റൺസ്വഴങ്ങി നാല് വിക്കറ്റ് കൊയ്ത് ഹാട്രിക് നേടിയ സാമുവൽ ബദ്രി മുബൈയുടെ മുനയൊടിക്കുകയായിരുന്നു.
ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 33 റണ്‍സെന്ന നിലയിലായിരുന്ന മുബൈയുടെ ആദ്യ നാല് ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെയാണ് പുറത്തായത്. പിന്നീട് രക്ഷാ ദൗത്യം ഏറ്റെടുത്ത പൊള്ളാർഡും 30 പന്തില്‍ 37 റണ്‍സടിച്ച് പുറത്താകാതെ നിന്ന ക്രുണാൽ പാണ്ഡ്യയുമാണ്എതിരാളികളിൽ നിന്ന് വിജയം തട്ടിപ്പറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റ്ചെയ്ത ബാംഗ്ലൂർ നിരയിൽ പരിക്ക് മാറി മടങ്ങിയെത്തി 47 പന്തിൽ 62 റൺസടിച്ച കോഹ്ലിയാണ് തിളങ്ങിയത്. അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെയാണ് കോഹ്ലി 62 റൺസ്അടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.