വാ​തു​വെ​പ്പ്​ കേ​സ്​: മു​ഹ​മ്മ​ദ്​ ഇ​ർ​ഫാ​ന്​ ഒ​രു​വ​ർ​ഷം വി​ല​ക്ക്​

കറാച്ചി: വാതുവെപ്പ് കേസിൽ കുരുങ്ങിയ പാകിസ്താൻ ക്രിക്കറ്റർ മുഹമ്മദ് ഇർഫാന് ഒരു വർഷം വിലക്ക്. പാകിസ്താൻ സൂപ്പർ ലീഗ് മത്സരത്തിനിടെ വാതുവെപ്പുകാർ സമീപിച്ച കാര്യം അറിയിക്കാത്തതിെൻറ പേരിലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അച്ചടക്കസമിതിയുടെ നടപടി. 1000 ഡോളർ പിഴയും ചുമത്തി. ആരോപണത്തെത്തുടർന്ന് രണ്ടാഴ്ചമുമ്പ് സസ്പെൻഷനിലായ ഇർഫാൻ തന്നെയാണ് പി.സി.ബിയുടെ നടപടി അറിയിച്ചത്. ‘‘തനിക്ക് തെറ്റുപറ്റി. വാതുവെപ്പുകാർ സമീപിച്ച വിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിൽ വീഴ്ചവരുത്തി. രാജ്യത്തോടും ക്രിക്കറ്റ് ആരാധകരോടും മാപ്പപേക്ഷിക്കുന്നു. എന്നാൽ, ഞാൻ ഒത്തുകളിച്ചിട്ടില്ല’’ ^ഇർഫാൻ പറഞ്ഞു. താരം ഒത്തുകളിക്കാൻ കൂട്ടുനിന്നിട്ടില്ലെന്ന് പി.സി.ബി അധികൃതരും അറിയിച്ചു. 
 
Tags:    
News Summary - PSL spot-fixing 2017: Mohammed Irfan banned for one year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.